പമ്പയാറിന്‍റെ തീരമേഖലയിൽ സ്ഥിഗതികൾ  ഗുരതരമായി തുടരുന്നതിനാൽ ഓണനാളുകളിലും ശബരിമല യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഓണനാളുകളിലും ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ നിലവിലത്തെ സ്ഥിതി ചൂണ്ടിക്കാട്ടി സ്പെഷൻ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

പ്രളയം നാശംവിതച്ച പന്പയാറിന്‍റെ തീരമേഖലയിൽ സ്ഥിഗതികൾ ഇപ്പോഴും ഗുരതരമായി തുടരുകയാണ്. തീർഥാടകർ ഓണനാളുകളിൽ ശബരിമല സന്ദർശിക്കുന്നത് കനത്ത സുരക്ഷ ഭീഷണി സൃഷ്ടിക്കുമെന്നും സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

നേരത്തെ ശബരിമലയിലേക്കുള്ള പ്രവേശനം ദേവസ്വം ബോർഡും വിലക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ദേവസ്വം ബോർഡ് ഭക്തരോട് മലചവിട്ടുന്നത് താത്കാലികമായി ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്.

Related posts