കൊച്ചി: ദുരിതാശ്വാസ ക്യാന്പിൽ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്. കൊച്ചി നായരന്പലം ലോക്കൽ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്യാന്പിലെ വസ്ത്തുക്കൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇയാൾ പോലീസിനോട് അപമര്യാദയായി പെരുമാറിയത്.
വാക്കുതർക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയർത്തി പോലീസുകാരന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചിരുന്നു. ക്യാന്പിൽ വസ്ത്തുക്കൾ വിതരണം ചെയ്യന്നതിൽ വിവേചനമെന്ന പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.