റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് നൽകും; അതുവരെയുള്ള റേഷന് കാർഡ് നമ്പർ നൽകിയാൽമതിയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയ കാർഡ് അനുവദിച്ചു നൽകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. പുതിയ കാർഡ് ലഭിക്കുന്നതുവരെ റേഷൻ കാർഡിന്‍റെ നമ്പർ പറഞ്ഞാൽ‌ റേഷൻ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

അതോടൊപ്പം മാവേലി സ്റ്റോറിൽ കാർഡ് നഷ്ടപ്പെട്ടവർ അവരുടെ മൊബൈൽ ഫോൺ നമ്പർ നൽകിയാൽ മതിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധിയാണെങ്കിലും പ്രളയ ദുരിത പശ്ചാത്തലത്തിൽ കടകൾ തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറുള്ള റേഷൻ വ്യാപാരികൾക്ക് കടകൾ തുറക്കാമെന്നു പറഞ്ഞ മന്ത്രി ക്യാമ്പുകളിൽ നിന്നും വീടുകളിലെത്തുന്നവർക്കും, മഴക്കെടുതിയിൽ ഇതുവരെ റേഷൻ വാങ്ങാൻ സാധിക്കാത്തവർക്കും ഇന്നു കട തുറക്കുന്നത് ഒരു സഹായമാകുമെന്നും കൂട്ടിച്ചേർത്തു.

Related posts