ഞ​ങ്ങ​ളോ​ർ​ത്തു… ഒ​ഴു​ക്ക് കൊ​ണ്ടു​പോ​യെ​ന്ന്! മടവീണ പാടവരമ്പിലെ  കുത്തൊഴുക്കിൽ നിന്നും രക്ഷപ്പെട്ട സുധീഷും അമ്മ ലളിതയുടെയും വാക്കുകളിങ്ങനെ…

ആ​ല​പ്പു​ഴ: ആ​റ്റിൽ നി​ന്നു മ​ട​വീ​ണ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു. റോ​ഡി​ൽ അ​ര​യൊ​പ്പം വെ​ള്ള​ത്തി​ൽ കൈ​കോ​ർ​ത്ത് നീ​ങ്ങു​ന്പോ​ൾ വെ​ള്ള​ത്തി​ന്‍റെ ശ​ക്തി​മൂ​ലം മു​ന്നോ​ട്ട് പോ​കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ട്ടു. പ​ല​പ്പോ​ഴും ശ​ക്ത​മാ​യ ഒ​ഴു​ക്ക് ഞ​ങ്ങ​ളെ കൊ​ണ്ടു​പോ​കു​മെ​ന്ന് ഭ​യ​പ്പെ​ടു​ക​യും ചെ​യ്തു.

ഞ​ങ്ങ​ൾ അ​ഞ്ചു​പേ​രും കൈ​കോ​ർ​ത്ത് പി​ടി​ച്ച് ഒ​രു​പോ​ലെ ഒ​ഴു​ക്കി​നെ​തി​രെ നീ​ന്തി. ഒ​രു​മ​ണി​ക്കൂ​റോ​ളം കൊ​ണ്ടാ​ണ് ക​ര പ​റ്റി​യ​ത്.മ​ല​വെ​ള്ളം ഇ​ര​ച്ചെ​ത്തി​യ ദി​ന​ത്തി​ൽ അ​മ്മ​യും കു​ഞ്ഞ​മ്മ​യും അ​നു​ജ​ത്തി​മാ​രു​മാ​യി ര​ക്ഷ​പ്പെ​ട്ട സ​മ​യ​ത്തെ​ക്കു​റി​ച്ച് പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ ക​ഞ്ഞി​പ്പാ​ടം ക​ള​ത്തി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സു​ധീ​ഷി​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്.

പ​ന്പാ ന​ദി​യു​ടെ കൈ​വ​ഴി​യാ​യ പൂ​ക്കൈ​ത​യാ​റി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ക​ഞ്ഞി​പ്പാ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ഇ​വ​ർ 16ന് ​വൈ​കു​ന്നേ​ര​മാ​ണ് യാ​ത്ര തി​രി​ച്ച​ത്. അ​തി​നു​മു​ന്പ് ജ​ല​നി​ര​പ്പു​യ​രു​മെ​ന്നും അ​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ മാ​റ​ണ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ സുധീഷ് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ​ത്തിയിരുന്നു. ജ​ല​നി​ര​പ്പു​യ​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​വ​ർ ബ​സ് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ക​ഞ്ഞി​പ്പാ​ട​ത്തേ​ക്ക് പൂ​ക്കൈ​ത​യാ​റി​ന് സ​മീ​പ​ത്തു​ള്ള റോ​ഡി​ലൂ​ടെ യാ​ത്ര തി​രി​ച്ച​ത്.

ഓ​രോ നി​മി​ഷ​വും ഉ​യ​രു​ന്ന വെ​ള്ളം ഭ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​തി​വേ​ഗം ക​ര​യി​ലെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ രീ​തി​യി​ൽ 15 മി​നി​ട്ടു​കൊ​ണ്ട് എ​ത്തി​ച്ചേ​രേ​ണ്ട സ്ഥ​ല​ത്ത് വെ​ള്ള​പ്പാ​ച്ചി​ൽ മൂ​ലം ഒ​രു മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് എ​ത്തി​യ​ത്. ക​ഞ്ഞി​പ്പാ​ട​ത്തെ​ത്തി ബ​സി​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ ഇ​വ​ർ പി​ന്നീ​ട് ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു.

ഇ​വ​ർ യാ​ത്ര പു​റ​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ഞ്ഞി​പ്പാ​ടം പ്ര​ദേ​ശ​മൊ​ന്ന​ട​ങ്കം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും ചെ​യ്തു. വീ​ടു​ക​ളി​ൽ ക​ട്ടി​ള നി​ര​പ്പോ​ളം ജ​ലം ഉ​യ​ർ​ന്ന സ്ഥി​തി​യാ​യി​രു​ന്നു. ഇ​ന്ന​ലെ ചി​ല​ർ സാ​ഹ​സി​ക​മാ​യി പ്ര​ദേ​ശ​ത്തെ​ത്തി​യി​രു​ന്നു. നി​ല​വി​ൽ ര​ണ്ട​ടി​യോ​ളം ജ​ല​നി​ര​പ്പ് കു​റ​ഞ്ഞി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ജ​ല​നി​ര​പ്പ് താ​ഴു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ.

Related posts