തിരുവനന്തപുരം: ജർമനി യാത്രയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ. രാജു. സംസ്ഥാനം പ്രളയക്കെടുതിൽ നിൽക്കെ മലയാളി കൗണ്‍സിലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ജർമനിയിലേയ്ക്കുപോയ രാജുവിന്റെ നടപടി വിവാദമായിരുന്നു.
മന്ത്രിയുടെ യാത്രയ്ക്കെതിരെ സിപിഐയും പാർട്ടി സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. ജർമൻ യാത്രയെ ന്യായീകരിക്കാൻ നിൽക്കരുതെന്ന് രാജുവിനോട് സിപിഐ നിർദേശിച്ചുന്നു. മന്ത്രിക്ക് സംഭവിച്ചത് തെറ്റ് തന്നെയാണെന്നും വിഷയത്തെ ന്യായീകരിച്ച് വഷളാക്കരുതെന്നുമായിരുന്നു പാർട്ടി നിർദേശം.
ജർമനിയിലേയ്ക്കു പോകാൻ ഒരു മാസം മുമ്പു പാർട്ടി മന്ത്രിക്ക് അനുമതി നൽകിയെങ്കിലും സംസ്ഥാനം പ്രളയദുരിതത്തിൽ പെട്ടിരിക്കെ വിദേശയാത്ര നടത്തിയതു ഗുരുതരമായ അച്ചടക്കലംഘനമാണെന്നാണു സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തിയിരിക്കുന്നത്.