ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ ആൾക്കൂട്ടം മർദിച്ച ശേഷം വിവസ്ത്രനാക്കി തെരുവിലൂടെ നടത്തിച്ചു. പടിഞ്ഞാറൻ ഗോധാവരിയിലെ ഏലൂരാണ് സംഭവം. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ രാംബാബു (38) ആണ് വിദ്യാർഥിയെ പീഡിപ്പിച്ചത്.
പത്താക്ലാസുകാരിയെ കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. അടുത്തിടെ വിദ്യാർഥിനി ഗർഭിണിയായി. എന്നാൽ രാംബാബു പെൺകുട്ടിക്ക് ഗർഭം അലസുന്നതിനുള്ള മരുന്ന് നൽകി. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് രക്തസ്രാവം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇതോടെ അധ്യാപകനെ നാട്ടുകാർ കൈകാര്യം ചെയ്യുകയും വിവസ്ത്രനാക്കി പോലീസ് സ്റ്റേഷൻവരെ നടത്തുകയും ചെയ്തു. പതിനഞ്ചോളം പേർ ക്രൂരമായി രാംബാബുവിനെ മർദിച്ചതായി പോലീസ് പറയുന്നു. രാംബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ നിയമം കൈയിലെടുത്ത ആൾകൂട്ടത്തിനെതിരെ കേസ് എടുത്തിട്ടില്ല.