റാന്നി: പ്രളയക്കെടുതിയിലാണ്ട റാന്നിയെ കരകയറ്റാൻ സുമനസുകൾ കൈകോർക്കുന്നു. വീടുകൾക്കും കടകൾക്കും റോഡരികിലെയും ചെളി നീക്കം ചെയ്തുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് വൻപങ്കാളിത്തമാണ് റാന്നിയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സാമൂഹിക സംഘടനകളും പ്രസ്ഥാനങ്ങളും റാന്നിയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കുണ്ട്.തിരുവനന്തപുരം കോർപറേഷൻ മേയറുടെ നേതൃത്വത്തിൽ വൻ സംഘമാണ് ഇന്നലെ റാന്നിയുടെ വിവിധ ഭാഗങ്ങളിൽ സന്നദ്ധസേവനം നടത്തിയത്.
പ്രളയജലം കയറിയ പൊതുസ്ഥാപനങ്ങളും വഴികളും ഇവർ ശുചീകരിച്ചു. തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്തിന്റെയും ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെയും നേതൃത്വത്തില്‍ 480 അംഗ സംഘം റാന്നിയില്‍ എത്തി ശുചീകരണം നടത്തി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും ഐഷാപോറ്റി എംഎല്‍എയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
രാജു ഏബ്രഹാം എംഎല്‍എ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്കി ശുചീകരണത്തിന് നേതൃത്വം നല്കി വരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ റാന്നിയിലെ 500 വീടുകളും കിണറുകളും വൃത്തിയാക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ ഗ്രീന്‍ ആര്‍മി, ഇലക്ട്രീഷ്യന്മാര്, പ്ലംബര്‍മാര്‍, മെഡിക്കല്‍ ടീം എന്നിവരുമുണ്ട്.
10 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ടീമുകളായി തിരിഞ്ഞാണ് ഇവര്‍ ഓരോപ്രദേശത്തും ശുചീകരണം നടത്തുന്നത്.
റാന്നി പഞ്ചായത്തിലെ പെരുനാട്, മുണ്ടപ്പുഴ, തോട്ടമണ്‍ ഭാഗങ്ങളിലാണ് ആദ്യദിവസം ശുചീകരണം നടത്തിയത്. ശുചീകരണപ്രവ ര്‍ത്തനങ്ങളുടെ ഉദ്ഘാടനം മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിച്ചു. എംഎല്‍എമാരായ രാജുഎബ്രഹാം, അയിഷാപോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.