ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി ഗേറ്റിന് മുന്പിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ഒരു മാസമായി പ്രവർത്തിക്കുന്നില്ലെന്ന് പരാതി.ആർപ്പൂക്കര പഞ്ചായത്തിനാണ് ഈ ലൈറ്റ് പ്രകാശിപ്പിക്കുന്നതിന്റെ ചുമതല.ഗേറ്റിന് മുൻവശമുള്ള റോഡിന്റെ ഇരുവശങ്ങളിലും നിരവധി കടകൾ ഉള്ളതിനാൽ ഈ കടകളിലേക്ക് സാധനങ്ങൾ വാങ്ങുവാൻ രോഗികളോടൊപ്പമുള്ളവർ എത്തിച്ചേരാറുണ്ട്.
ലൈറ്റ് തെളിയാത്തതുമൂലം സ്ത്രീകളടക്കമുള്ളവർ വളരെ ഭയാശങ്കയോടെയാണ് ആശുപത്രിക്കുള്ളിൽ നിന്നും വന്നു പോകുന്നത്. ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.