വൈക്കത്ത് ക്യാമ്പിൽ നിന്നും വീട്ടിലേക്ക് പോയ ഗൃ​ഹ​നാ​ഥ​ൻ വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ചു

വൈ​ക്കം: ഗൃ​ഹ​നാ​ഥ​നെ വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ല്ല​ല പ​ള്ളി​യാ​ട്പാ​ക്കു ക​ണ്ട​ത്തി​ൽ ര​ഘു​വ​ര(70) നെ​യാ​ണ് ഇ​ന്നു രാ​വി​ലെ ഏ​ഴി​നു പ​ള്ളി​യാ​ടു മു​ഴു​ത്തു​രു​ത്ത് ഭാ​ഗ​ത്ത് വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ വീ​ടു​വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ര​ഘു​വ​ര​നും കു​ടും​ബ​വും​ഉ​ല്ല​ല ശി​വ​ര​ഞ്ജി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ​ക്യാ​ന്പി​ലാ​യി​രു​ന്നു.

വെ​ള്ള​മി​റ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടി​ലെ സ്ഥി​തി​ഗ​തി​ക​ൾ നോ​ക്കി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക്യാ​ന്പി​ൽ നി​ന്നു പോ​യ ര​ഘു​വ​ര​ൻ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ല്ല. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: രാ​ജ​മ്മ. മ​ക്ക​ൾ: ര​തീ​ഷ്, ര​മ്യ. മ​രു​മ​ക്ക​ൾ: സി​മി, സേ​തു.

Related posts