പൊ​ൻ​കു​ന്ന​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വം: പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി

പൊ​ൻ​കു​ന്നം: തെ​ക്കേ​ത്തുക​വ​ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​ർ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​താ​യി പൊ​ൻ​കു​ന്നം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ കെ.​ആ​ർ. മോ​ഹ​ൻ​ദാ​സ് അ​റി​യി​ച്ചു. തെ​ക്കേ​ത്തു​ക​വ​ല താ​ന്നു​വേ​ലി​കു​ന്നേ​ൽ ഭാ​ഗ​ത്തു മൂ​ഴി​മേ​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ ദീ​പ്തി (മ​നു32), ബി​ജു​വി​ന്‍റെ അ​മ്മ പൊ​ന്ന​മ്മ (65), മ​ക്ക​ളാ​യ ഗൗ​രി​ന​ന്ദ (10), ഗാ​ഥാ​ന​ന്ദ (5) എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

സാ​ന്പ​ത്തി​ക പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ത്തി​ലെ ജീ​വ​ന​ക്കാ​ർ സം​ഭ​വ ദി​വ​സം ജൂ​വ​ല​റി​യി​ലെ ക​ള​ക്ഷ​ൻ ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദീപ്തി​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യെ​ങ്കി​ലും ആ​രേ​യും കാ​ണാ​ത്ത​തി​നാ​ൽ മ​ട​ങ്ങി​പ്പോ​യ​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് വീ​ടി​നു​ള്ളി​ൽ ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ബി​ജു പാ​ലാ​യി​ൽ ഗൃ​ഹോ​പ​ക​ര​ണ വി​ൽ​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ബി​ജു വൈ​കി​ട്ട് വീ​ട്ടി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ ആ​രെ​യും കി​ട്ടാ​താ​യ​പ്പോ​ൾ അ​യ​ൽ​വാ​സി​ക​ളെ വി​ളി​ച്ചു വി​വ​രം തേ​ടി. അ​വ​ർ ചെ​ന്നു അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​ൽ എ​ല്ലാ​വ​രും മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി കാ​ണ​പ്പെ​ട്ട​ത്.

ജീ​വ​നു​ണ്ടെ​ന്നു സം​ശ​യ​മു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഗാ​ഥാ​ന​ന്ദ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
ആ​ശാ വ​ർ​ക്കാ​റാ​യ ദീ​പ്തി​യു​ടെ അ​രി​കി​ൽ സി​റി​ഞ്ചു​ണ്ടാ​യി​രു​ന്ന​താ​യി കാ​ണാ​പ്പെ​ട്ടു. അ​തി​നാ​ൽ വി​ഷം കു​ത്തി വ​ച്ച് ഭ​ർ​ത്താ​വി​ന്‍റെ മാ​താ​വി​നേ​യും ര​ണ്ടു മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്തതാ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​രി​ച്ച ദീപ്തി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ബി​ജു​വി​നെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യും. മ​ര​ണം ന​ട​ന്ന വീ​ട് സീ​ൽ വെ​ച്ച് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts