തിരുവനന്തപുരം: എല്ലാവരോടും ചർച്ച ചെയ്ത് അണക്കെട്ടുകൾ തുറക്കാൻ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അണക്കെട്ടുകൾ തുറക്കുന്നത് രാഷ്ട്രീയ തീരുമാനമല്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
മന്ത്രി കെ. രാജുവിന്റെ ജർമൻ യാത്രയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സ്വീകരിക്കേണ്ടത് സിപിഐ ആണെന്നും കോടിയേരി കൂട്ടിച്ചേർത്തു. അണക്കെട്ടുകൾ തുറന്നതിലുള്ള വീഴ്ചയാണ് പ്രളയക്കെടുതി രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച കുറ്റപ്പെടുത്തിയിരുന്നു.