അമ്മയുടെ ഓർമയ്ക്കായി;  നി​ർ​ധ​ന​ കുടുംബങ്ങളിലെ അമ്മമാർക്ക് ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അം​ഗ​മാ​യ ശി​വ​ദാ​സ​ന്‍റെ വ​ക ഓ​ണ​ക്കോ​ടി വി​ത​ര​ണം

ച​ങ്ങ​രം​കു​ളം: ഐ​എ​ൻ​ടി​യു​സി ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അം​ഗ​മാ​യ കെ.​ബി ശി​വ​ദാ​സ​ൻ സം​ഘ​ടി​പ്പി​ച്ച എ​ന്‍റെ സ്നേ​ഹ​മു​ള്ള അ​മ്മ​ക്കൊ​രു ഓ​ണ​ക്കോ​ടി വി​ത​ര​ണം ച​ങ്ങ​രം​കു​ളം ഷൈ​ൻ ഓ​ഡി​റ്റോ​റ്റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തി. ച​ട​ങ്ങി​ൽ 73 പേ​ർ​ക്കാ​ണ് ഓ​ണ​ക്കോ​ടി ന​ൽ​കി​യ​ത്. 34 പേ​ർ​ക്ക് ചാ​ലി​ശേ​രി​യി​ൽ വ​ച്ച് ഇ​ന്നു ഓ​ണ​ക്കോ​ടി ന​ൽ​കും.

നി​ർ​ധ​ന​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു എ​ന്‍റെ അ​മ്മ​ക്കൊ​രു ഓ​ണ​ക്കോ​ടി എ​ന്ന പേ​രി​ൽ ശി​വ​ദാ​സ​ൻ വ​ർ​ഷം​തോ​റും വ​സ്ത്ര​വി​ത​ര​ണം ന​ട​ത്താ​റു​ണ്ട്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 107 നി​ർ​ധ​ന​രാ​യ അ​മ്മ​മാ​ർ​ക്കാ​ണ് ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ച​ട​ങ്ങ് പ്ര​ശ​സ്ത ക​വി ആ​ലം​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ക്ഷ​ണ​കി​റ്റ് വി​ത​ര​ണം ച​ങ്ങ​രം​കു​ളം എ​സ്ഐ ടി.​ഡി. മ​നോ​ജ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഓ​ണ​ക്കോ​ടി​യും ഒ​രു ദി​വ​സ​ത്തെ കി​റ്റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഏ​ഴു വ​ർ​ഷ​മാ​യി ത​ന്‍റെ അ​മ്മ​യു​ടെ ഓ​ർ​മ​ക്കാ​യി ശി​വ​ദാ​സ​ൻ ഓ​ണ​ക്കോ​ടി പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ട്. ആ​ല​ങ്കോ​ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ പ്ര​കാ​ശ് ക്ലാ​സെ​ടു​ത്തു.

നാ​ഹി​ർ ആ​ലു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദി​ഖ് പ​ന്താ​വൂ​ർ, വി.​വി കു​ഞ്ഞു​മു​ഹ​മ്മ​ദ്, പി.​പി യൂ​സ​ഫ​ലി, വി.​ആ​ർ. ശ്രീ​നി, കെ.​കെ സ​തീ​ശ​ൻ, പി.​പി അ​ഷ​റ​ഫ്, പ്ര​സ​ന്ന​ൻ ക​ല്ലൂ​ർ​മ, കെ.​വി ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​ള്ള​ക്കു​ട്ടി സ്വാ​ഗ​ത​വും കെ.​ബി ശി​വ​ദാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Related posts