ക​ല്യാ​ണ​വീ​ട്ടി​ലെ മാ​ലി​ന്യം പു​ഴ​യി​ൽ  ഒഴുക്കി; ത​ള്ളി​യ​വ​രെ “മേ​ശ​വി​രി’ കു​ടു​ക്കി; പയ്യന്നൂരിൽ നടന്ന സംഭവമിങ്ങനെ…

പ​യ്യ​ന്നൂ​ര്‍: വി​വാ​ഹ​സ​ദ്യ​യു​ടെ അ​വ​ശി​ഷ്ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​വ​രെ ക്കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ഇ​ട​പെ​ട്ട് തി​രി​ച്ചെ​ടു​പ്പി​ച്ചു.​മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി​യ രാ​മ​ന്ത​ളി സ്വദേശിക്കെതിരേ പി​ഴ​യു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.​രാ​മ​ന്ത​ളി ഏ​റ​ന്‍​പു​ഴ​യി​ലാ​ണ് വി​വാ​ഹ​വീ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത്.​

പ​രി​സ​ര​വാ​സി​ക​ളി​ലൂ​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്. മേ​ശ​യി​ല്‍ വി​രി​ച്ച ക​ട​ലാ​സി​ന്‍റെ നി​റ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്.

Related posts