ദുരിതാശ്വാസ ക്യാമ്പിൽ ഡാൻസ് കളിച്ച് കൈയ്യടി നേടിയ ആസിയ ബീവി സിനിമയിലേക്ക്. കൊച്ചി മുളന്തുരുത്തിയിലെ ദുരിതാശ്വാസക്യാമ്പിലാണ് ആസിയ ബീവി ജിമിക്കി കമ്മലിന് ചുവടുകൾ വച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് കിസ്മത് സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി ആസിയയ്ക്ക് തന്റെ പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തത്.
വെറ്റില ഹബ്ബിലെ ട്രാഫിക് വാർഡനാണ് ആസിയ. ഫ്രാൻസിസ് നൊറാണയുടെ തൊട്ടപ്പൻ എന്ന കഥയെ ആസ്പദമാക്കിയ സിനിമയാണ് ഷാനവാസ് ഒരുക്കുന്നത്.
ഉടൻ തന്നെ ആസിയയെ താൻ കാണുമെന്നാണ് ഷാനവാസ് പറയുന്നത്. വിനായകൻ, മനോജ് കെ. ജയൻ, കൊച്ചുപ്രേമൻ, പോളി വത്സൻ എന്നിവരും മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നു.