നൂറ്റാണ്ടിലെ പ്രളയം നേരിട്ട കേരളത്തിന്റെ ആകാശചിത്രം നാസ (നാഷണല്‍ എയറോനോട്ടിക് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്) പുറത്തുവിട്ടു. ഫെബ്രുവരി 8 ാം തിയതിയിലേയും പ്രളയത്തിനുശേഷം ആഗസ്റ്റ് 22 ലേയും ചിത്രങ്ങളാണ് നാസ പുറത്തുവിട്ടത്. വേമ്പനാട് തടാകത്തിന്റെ തീരപ്രദേശങ്ങളുടെയും ആലപ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല എന്നിവിടങ്ങളുടെയും ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. എത്രത്തോളം ഭീകരമായിരുന്നു കഴിഞ്ഞുപോയ ദുരന്തമെന്ന് വ്യക്തമാക്കുന്നതാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍.
2018 ഫെബ്രുവരി 8
പച്ചപ്പ് നിറഞ്ഞ പലപ്രദേശങ്ങളും പ്രളയത്തിനുശേഷം വെള്ളത്തിലായത് ചിത്രങ്ങളില്‍ വ്യക്തമാണ്. കെട്ടിടങ്ങളെല്ലാം തുടച്ചുമാറ്റപ്പെട്ടതും ചിത്രത്തില്‍ വ്യക്തം. ലാന്‍ഡ്സാറ്റ് 8 സാറ്റലൈറ്റിലെ ഓപ്പറേഷനല്‍ ലാന്‍ഡ് ഇമേജര്‍ ഉപയോഗിച്ച് എടുത്തതാണ് ഈ ചിത്രം.
2018 ആഗസ്റ്റ് 22
1924 ന് ശേഷം ആദ്യമായാണ് കേരളം ഭീകരമായ പ്രളയത്തിന് സാക്ഷ്യം വഹിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ സെന്റിനല്‍ 2 സാറ്റലൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. തകര്‍ന്ന കേരളത്തിന്റെ ചിത്രമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.