സം​ഭാ​വ​ന​ക​ൾ ഒ​ഴു​കു​ന്നു; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി 700 കോ​ടി ക​വി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴു​വ​രെ സം​ഭാ​വ​ന ല​ഭി​ച്ച​ത് 713.92 കോ​ടി രൂ​പ. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പ​മാ​യി 518.24 കോ​ടി രൂ​പ ല​ഭി​ച്ചു.

തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ മാ​ത്രം ചെ​ക്കു​ക​ളും ഡ്രാ​ഫ്റ്റു​ക​ളു​മാ​യി 20 കോ​ടി രൂ​പ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ച്ച ചെ​ക്കു​ക​ളും മ​റ്റും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​തു​വ​രെ 3.91 ല​ക്ഷം പേ​ർ ഓ​ണ്‍​ലൈ​നാ​യി സം​ഭാ​വ​ന ന​ൽ​കി. donation.cmdrf.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി പ​ണ​മ​ട​യ്ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

നേ​ര​ത്തെ​യു​ള്ള എ​ട്ട് ബാ​ങ്കു​ക​ൾ​ക്ക് പു​റ​മേ ഐ​ഡി​ബി​ഐ ബാ​ങ്ക്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക്, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് എ​ന്നി​വ​യു​ടെ പേ​മെ​ന്‍റ് ഗേ​റ്റ്-​വേ​ക​ളും, റേ​സ​ർ പേ ​ഗേ​റ്റ്-​വേ വ​ഴി​യും ഇ​പ്പോ​ൾ പ​ണ​മ​ട​യ്ക്കാം.

Related posts