മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ച് ഏറ്റെടുത്ത് സാ​ക്ഷ​ര​താ മി​ഷ​നും; സ്ഥാപനത്തിലെ 104 ജീവനക്കാരും ഒരു മാസത്തെ സാലറി ദുരിതാശ്വാസ നിധിയിലേക്ക് നൽകും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ന്നോ​ട്ടു​വെ​ച്ച “സാ​ല​റി ച​ല​ഞ്ച്’ എ​ന്ന ആ​ശ​യം സാ​ക്ഷ​ര​താ മി​ഷ​നും ഏ​റ്റെ​ടു​ത്തു. സാ​ക്ഷ​ര​താ മി​ഷ​ൻ ഡ‍​യ​റ​ക്ട​റും മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഒ​രു മാ​സ​ത്തെ വേ​ത​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​നി​ലെ 104 ജീ​വ​ന​ക്കാ​രാ​ണ് ശ​മ്പ​ളം ന​ൽ​കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ല​റി ച​ല​ഞ്ചി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഭ​ര​ണ, പ്ര​തി​പ​ക്ഷ എം​എ​ൽ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും നി​ര​വ​ധി സം​ഘ​ട​ന​ക​ളും ഇ​തി​ന​കം ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന​യോ​ട് പ്ര​തി​ക​രി​ച്ച് ഒ​രു മാ​സം ശ​മ്പ​ളം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളി​ക​ൾ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ന​ൽ​കി​യാ​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​നി​ന്നു കേ​ര​ളം ക​ര​ക​യ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഞാ​യ​റാ​ഴ്ച​യാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts