പത്തനംതിട്ട: പ്രളയക്കെടുതികൾക്കും ഓണാവധിക്കുംശേഷം ജില്ലയിലെ സ്കൂളുകൾ നാളെ തുറക്കും. ആറന്മുള ജലോത്സവം ഉപേക്ഷിച്ച സാഹചര്യത്തിൽ നാളത്തെ പ്രാദേശികാവധി റദ്ദാക്കിയതോടെ വിദ്യാലയങ്ങളിൽ നാളെ ക്ലാസുകൾ പുനരാരംഭിക്കണം. എന്നാൽ പ്രളയദുരിതം ഇനി വിട്ടുമാറാത്ത പ്രദേശങ്ങളിൽ കുട്ടികളെ എങ്ങേനെ സ്കൂളുകളിലേക്ക് അയയ്ക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
തന്നെയുമല്ല, ഏറെ ദുരിതാശ്വാസ ക്യാന്പുകളും വിദ്യാലയങ്ങളിലാണ്. പ്രളയത്തിൽ മുങ്ങിയ വിദ്യാലയങ്ങളുടെ സ്ഥിതി വേറെയും.88 ക്യാന്പുകളാണ ്ജില്ലയിലുള്ളത്. ഇതിൽ 4354 കുടുംബങ്ങളിലെ 16,638 ആളുകളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇതിൽ 3120 കുട്ടികളുണ്ട്. 1585 ആണ്‍കുട്ടികളും 1535 പെണ്‍കുട്ടികളും ക്യാന്പുകളിലാണ്.
പ്രളയബാധിത മേഖലകളി ലെ കുട്ടികളിൽ നല്ലൊരു പങ്കിനും പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു. പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും അടക്കമുള്ളവ നഷ്ടപ്പെട്ട കുട്ടികൾ അതിന്റെ മനോവ്യഥയിലാണ്. പ്രളയബാധിത പ്രദേശങ്ങളിൽ ഒട്ടുമിക്ക സ്കൂളുകളിലും വെള്ളം കയറിയിരുന്നു.
സ്കൂളുകൾ ശുചീകരിക്കുന്ന ജോലികൾ ശ്രമദാനമായി നടന്നുവരികയാണ്. ഇത് ഇന്നു പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. നാളെത്തന്നെ സ്കൂളുകൾ തുറക്കണമെന്ന മുഖ്യമന്ത്രിയുടെയും പൊതുവിദ്യാഭ്യസവകുപ്പിന്റെയും നിർദേശപ്രകാരമാണ് നടപടികൾ. എന്നാൽ ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ ആളുകളെ എവിടേക്ക് മാറ്റുമെന്നതിലും വെള്ളം കയറിയ സ്കൂളുകൾ എങ്ങനെ പ്രവർത്തിപ്പിക്കുമെന്നതിലും ആശങ്കയുണ്ട്.
സ്കൂളുൾക്കു പകരം ക്യാന്പുകൾ പ്രവർത്തിപ്പിക്കാൻ പൊതുകെട്ടിടങ്ങൾ, അടച്ചിട്ട വീടുകൾ എന്നിവയാണ് അധികൃതർ തേടുന്നത്. വീടുകളിലേക്ക് കൂടുതൽ ആളുകൾ മടങ്ങുന്നുണ്ടെങ്കിലും ആറ·ുളയിലും പടിഞ്ഞാറൻ മേഖലയിലും വീടുകളുടെ ശൂചീകരണം എവിടെയുമെത്തിയിട്ടില്ല. പ്രളയത്തിൽ പൂർണമായി അകപ്പെട്ട വീടുകളിൽ സാധനങ്ങൾ ഒന്നുമില്ല.
പുതുജീവിതത്തിനുള്ള ക്രമീകരണങ്ങൾ ആകാത്തതിനാൽ പലരും താമസം തുടങ്ങാൻ മടിക്കുകയാണ്. ജില്ലയിലെ70 ക്യാന്പുകളും തിരുവല്ല താലൂക്കിലാണ്. 3662 കുടുംബങ്ങളിലെ14479 ആളുകളാണ് ക്യാന്പുകളിലുള്ളത്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിൽ ഇപ്പോഴും വെള്ളം ഇറങ്ങാത്ത സ്ഥലങ്ങളുണ്ട്. കോഴഞ്ചേരി താലൂക്കിൽ 14 ക്യാന്പുകളിലാണ് 662 കുടുംബങ്ങളിലെ 2068ആളുകളാണുള്ളത് റാന്നി താലൂക്കിൽ നാല് ക്യാന്പുകളിലായി 30 കുടുംബങ്ങൾ കഴിയുന്നുണ്ട്.