കാലാവസ്ഥാ നിരീക്ഷണത്തിലെയും ഡാമുകള്‍ കൈകാര്യം ചെയ്തതിലെയും അപാകതയാണ് പ്രളയത്തിന് കാരണമായത്! കേരളത്തിലുണ്ടായ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍ പറയുന്നതിങ്ങനെ

കേരളത്തിലുണ്ടായ അതിഭീകരമായ പ്രളയത്തിന് കാരണം തേടുകയാണ് ഇന്ന് മലയാള ജനത. വിവിധ മേഖലകളിലുള്ള പ്രഗത്ഭരായ ആളുകള്‍, അടുത്ത ദിവസങ്ങളില്‍ കേരളത്തിലുണ്ടായ ഭീകരമായ മഴയ്ക്കും പ്രളയത്തിനും കാരണമായി തങ്ങള്‍ മനസിലാക്കിയിട്ടുള്ള കാര്യങ്ങള്‍ പലരും വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ് മെട്രോ മാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്റെ വിശദീകരണം.

ഡാമുകള്‍ തുറക്കുന്നതില്‍ അപാകതയുണ്ടായെന്നാണ് ഇ. ശ്രീധരന്‍ പറയുന്നത്. ഡാമുകള്‍ നേരത്തേ തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഡാമുകളില്‍ വെള്ളം സംഭരിക്കേണ്ടിയിരുന്നില്ല. കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയും പ്രളയത്തിന് കാരണമായി. നവകേരള നിര്‍മിതിയ്ക്ക് പൂര്‍ണാധികാരമുള്ള സമിതിയെ നിയോഗിക്കണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts