പശുവിന്‍ മൂത്രം ഒഴികെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല! മതവികാരം വ്രണപ്പെടുത്തി; പ്രകാശ് രാജിനെതിരേ കോടതിയിൽ പരാതി

ബംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരേ കോടതിയിൽ പരാതി. ഹിന്ദുക്കളുടെ മതവികാരത്തെ പ്രകാശ് രാജ് മനപ്പൂര്‍വം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗളൂരു സ്വദേശിയായ അഭിഭാഷകനാണ് കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

പശുക്കളെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല. പശു മൂത്രത്തെ കുറിച്ച് മാത്രമാണ് നിങ്ങള്‍ക്ക് അറിയുന്നത്. നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണമെങ്കില്‍ ഒരു കിലോ പശുവിന്‍ ചാണകം, രണ്ട് ലിറ്റര്‍ പശു മൂത്രം എന്നിവ വേണം.

പശുവിന്‍ മൂത്രം ഒഴികെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല, അതിനാല്‍ ഈ കഥയുമായി വരരുത്,’ഇതായിരുന്നു പ്രകാശ് രാജിന്‍റെ വിവാദ പ്രസ്താവന.

Related posts