മ​ഹാ​ശു​ചീ​ക​ര​ണ​യ​ജ്ഞം: കൈ​കോ​ർ​ത്ത​ത് ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ ;നേ​തൃ​ത്വം ന​ൽ​കി  മ​ന്ത്രി​മാ​ർ

ആ​ല​പ്പു​ഴ: പ്ര​ള​യാ​ന​ന്ത​രം കു​ട്ട​നാ​ട്ടി​ൽ ആ​രം​ഭി​ച്ച മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി ആ​യി​ര​ങ്ങ​ൾ. ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കൈ​ലി​യും മു​ണ്ടും ഉ​ടു​ത്തി​റ​ങ്ങി​യ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ അ​തേ വേ​ഷ​ത്തി​ൽ മ​ന്ത്രി​മാ​രും ജ​ന​നേ​താ​ക്ക​ളും, ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ അ​ണി​നി​ര​ന്നു. നാ​ലു​ദി​വ​സം മു​ന്പാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

കാ​സ​ർ​ഗോ​ഡ് മു​ത​ൽ പാ​റ​ശാ​ല​വ​രെ​യു​ള്ള​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ക​ന​ത്ത​മ​ഴ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും അ​വ​താ​ള​ത്തി​ലാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രു​ന്നു. ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ടൊ​പ്പം ത​ന്നെ സ​ന്ന​ദ്ധ​സേ​വ​ക​ർ​ക്കാ​യി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും തു​ട​ങ്ങി​യി​രു​ന്നു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന്ദേ​ശം വൈ​റ​ലാ​യ​തോ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ​മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ കു​ട്ട​നാ​ടി​നാ​യി കൈ​കോ​ർ​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു.

മ​ല​യാ​ളി സ​ഹ​പാ​ഠി​ക​ളി​ൽ​നി​ന്ന് വി​വ​ര​മ​റി​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ലേ ദൂ​രെ നി​ന്നു​ള്ള​വ​ർ ന​ഗ​ര​ത്തി​ലെ​ത്താ​ൻ തു​ട​ങ്ങി​യി​രു​ന്നു. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മു​ത​ൽ ത​ന്നെ നി​ശ്ച​യി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​കാ​നാ​യി പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ലും കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലും ബോ​ട്ടു​ജെ​ട്ടി​യി​ലു​മെ​ത്തി.

ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ വ​ന്ന​വ​ർ എ​സ്ഡി​വി മൈ​താ​ന​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്നു. ഇ​വ​രെ​യും പ​ല​മേ​ഖ​ല​ക​ളി​ൽ വി​ന്യ​സി​ച്ചു.
ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം എ​ന്നി​വ പു​റ​പ്പെ​ടു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ​ത​ന്നെ എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പാ​ക്കി. ശു​ചീ​ക​ര​ണ​സാ​മ​ഗ്രി​ക​ൾ എ​ല്ലാ സം​ഘ​ത്തി​നും കൈ​മാ​റി. ജി​ല്ല പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വാ​ങ്ങി​യ ശു​ചീ​ക​ര​ണോ​പാ​ധി​ക​ൾ 16 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു.

ഓ​രോ സം​ഘ​ത്തി​നും പോ​കാ​ൻ ബോ​ട്ടു​ക​ളും ബ​സു​ക​ളും ബാ​ർ​ജു​ക​ളും ടി​പ്പ​ർ ലോ​റി​ക​ളു​മു​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. എ​ല്ലാ മേ​ഖ​ല​യി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്കി. ഇ​ന്ന​ലെ തു​ട​ങ്ങി​യ യ​ജ്ഞം വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന​തി​നാ​ൽ അ​തി​നു സ​ന്ന​ദ്ധ​രാ​യാ​ണ് ഭൂ​രി​ഭാ​ഗ​വും കു​ട്ട​നാ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും സു​സ​ജ്ജ​മാ​യ ചി​കി​ൽ​സ സൗ​ക​ര്യ​മു​റ​പ്പാ​ക്കി​യി​രു​ന്നു.

ഇ​തി​നു പു​റ​മേ ബോ​ട്ടു​ക​ളി​ൽ മെ​ഡി​ക്ക​ൽ​സം​ഘ​ത്തി​ന്‍റെ പ​ട്രോ​ളിം​ഗു​മു​ണ്ടാ​യി​രു​ന്നു. എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നു​ള്ള ഗു​ളി​ക​ക​ൾ സ​ന്ന​ദ്ധ​സേ​വ​ക​ർ​ക്ക് ന​ൽ​കു​ക​യും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ കു​ട്ട​നാ​ട്ടി​ലെ​ത്തു​ന്നു​ണ്ട്.

Related posts