തിരുവനന്തപുരം: ചലച്ചിത്ര നടൻ നിവിൻ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവിൻപോളി ചെക്ക് കൈമാറിയത്.
പ്രളയ ദുരിതത്തിൽപ്പെട്ടവരെ കൈപിടിച്ചുയർത്താൻ ഈ നാട്ടിലെ എല്ലാവരുടെയും സഹായം ഉണ്ടാകണമെന്ന് നിവിൻപോളി പറഞ്ഞു. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണ്. എല്ലാവർക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം. പ്രളയ കെടുതി നേരിടുന്നതിനായി സർക്കാർ നന്നായി പ്രവർത്തിക്കുകയാണെന്നും നിവിൻപോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.