ജക്കാർത്ത: ചൈനയുടെ പ്രതിരോധ വൻമതിൽ തകർത്ത് ഇന്ത്യൻ വനിതകൾ ഹോക്കി ഫൈനലിൽ കടന്നു. സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്. നാലാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിൽനിന്ന് ഗുർജിത് കൗറാണ് ഗോൾ നേടിയത്. ഗുർജിത് ഫ്ലിക് ചെയ്ത പന്ത് ചൈനയുടെ ഗോൾ പോസ്റ്റിന്റെ വലത് മേൽക്കൂരയിൽ തുളച്ചുകയറുകയായിരുന്നു.
ശക്തമായ ആക്രമണ ഹോക്കി കളിച്ച ഇന്ത്യയെ പ്രതിരോധ വൻമതിൽ തീർത്താണ് ചൈന പിടിച്ചു നിർത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികൾ.