കരുനാഗപ്പള്ളി പ്രളയ ദുരന്തം നാശം വിതച്ച ആലപ്പുഴ ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ.നഗരസഭാ കൗണ്‍സിലിന്റെയും സെക്രട്ടറി ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രളയബാധിത പ്രദേശങ്ങൾ ശുചീകരിച്ചത്.ഹെൽത്ത് ഇൻസ്പെക്ടർമാർ, ശൂചീകരണ തൊഴിലാളികൾ തുടങ്ങിയവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ശുചീകരണം.
പ്രളയദുരിതം ഏറെ ദുരന്തം വിതച്ച ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. പ്രളയ ദുരിതത്തിൽ ഒറ്റപ്പെട്ട പാണ്ട നാട് പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി ദുരിതാശ്വാസക്യാന്പായി പ്രവർത്തിച്ചിരുന്ന അങ്ങാടിക്കൽ സൗത്ത് ഗവ:ഹയർ സെക്കന്റെറി സ്കൂളും പാണ്ട നാട് പഞ്ചായത്തിലെ നിരവധിവീടുകളും നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ച് വാസയോഗ്യമാക്കി മാറ്റി.
ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭാ ചെയർപേഴ്സണ്‍ എം ശോഭന, വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, നഗരസഭാ കൗണ്‍സിലർമാർ, നഗരസഭാ സെക്രട്ടറി ഷെർളാ ബീഗം എന്നിവർ നേതൃത്യം നൽകി