കണ്ണൂര്‍ പോലീസ് മൈതാനത്തിന് മുന്നിലൂടെ കടന്നു പോകുന്നവര്‍ ദയവായി ശ്രദ്ധിക്കണേ! തൂക്കവും ഉയരവും നോക്കല്‍ ഏക വരുമാനമാര്‍ഗമായുള്ള കോട്ടൂരുകാരന്‍ ഭാസ്‌കരേട്ടന്‍ ദയനീയമായി നിങ്ങളെ നോക്കുന്നുണ്ടാവും

ജീവിത സാഹചര്യങ്ങളാണ് ഓരോരുത്തരെയും അവരായിരിക്കുന്നിടത്ത് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ അഹങ്കരിക്കാനോ സ്വയം പുശ്ചിക്കാനോ മറ്റുള്ളവരെ പുശ്ചിക്കാനോ ഒരു മനുഷ്യനും അധികാരമില്ല. മറിച്ച് ആവതില്ലാത്തവരെ സഹായിക്കാനാണ് ഓരോരുത്തര്‍ക്കും കടമ. പ്രളയ സമയത്ത് കേരളം ചെയ്തത് സമാനമായ കാര്യമായിരുന്നു. അത് തുടര്‍ന്നുകൊണ്ടു പോകണമെന്ന് മാത്രം. ഇത്തരത്തില്‍ വലിയ ബുദ്ധിമുട്ടില്ലാത്ത ഒരുപകാരം ചെയ്യാന്‍ മനസുണ്ടെങ്കില്‍ ഒരു വ്യക്തിയെ പരിചയപ്പെടുത്താം. പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതാണിത്.

കണ്ണൂരിലെ സ്ഥിരം കാഴ്ചയാണിത്. നിങ്ങള്‍ ഇത് വഴി പോകുമ്പോള്‍ ഇദ്ദേഹത്തോടുള്ള ഒരു ബഹുമാനമെന്നോളം വെറുതെയെങ്കിലും ഒന്ന് തൂക്കം നോക്കിക്കോളൂ. കഴിഞ്ഞ 17 വര്‍ഷമായ് മഴയയാലും വെയിലായാലും കണ്ണൂരിലെ നിശബ്ദ സാന്നിദ്ധ്യമാണ് കോട്ടൂരുകാരന്‍ ഭാസ്‌കരേട്ടന്‍.

കണ്ണൂര്‍ പോലീസ് മൈതാനത്തിനു മുന്നിലൂടെ പോകുന്നവര്‍ ഉയരവും തൂക്കവും നോക്കിയാലെ ഇദ്ധേഹത്തിന് ജീവിക്കാനുള്ള വക ഒക്കു.. തുച്ഛമായ വരുമാനം കൊണ്ടാണ് അസുഖബാധിതനായ ഇദ്ധേഹം ജീവിക്കുന്നത്… ഒരു ദിവസം 100 രൂപ കിട്ടിയാല്‍ ഭാഗ്യം. ചിലപ്പോള്‍ അതിലും താഴെ, പരിതാപകരമായ വരുമാനമായിരിക്കും.

17 വര്‍ഷം മുന്നെ ബീഡിപ്പണി ഉപേക്ഷിച്ച് 7000 രൂപ കൊടുത്ത് ദില്ലി മെഷീന്‍ വാങ്ങിച്ച് കണ്ണൂരില്‍ വന്നിറങ്ങിയതാണിദ്ധേഹം…പത്രങ്ങളിലെ വാര്‍ത്തകള്‍ കണ്ട് നല്ലവരായ ചിലരെങ്കിലും വന്ന് കണ്ട് സഹായിക്കാറുണ്ടെന്നും ഇദ്ധേഹം പറയുന്നു.

പ്രായാധിക്യം കാരണം ഇന്നിദ്ധേഹം അവശനാണ്.. ഇനി എത്രനാള്‍ ഈ കാഴ്ച കാണാന്‍ പറ്റുമെന്നറിയില്ല… ഈ വഴിയിലൂടെ പോകുമ്പോള്‍ തൂക്കം അറിയാമെങ്കിലും വെറുതെ ഞാനും തൂക്കി നോക്കാറുണ്ട്… ഈ പ്രായത്തിലും ജോലി ചെയ്ത് ജീവിക്കാനുള്ള അദ്ധേഹത്തിന്റെ മനസ്സിനെ ഉള്ളാലെ അഭിനന്ദിച്ചുകൊണ്ട്…

Related posts