കനത്ത മഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വീണ്ടും പ്രളയം ഉണ്ടായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. മഴ കനത്തതോടെ ചൈനയില്‍ വിവധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്സ് ജലമാണ് നദിയിലേക്ക് ഒഴുക്കിവിടുന്നത്. പ്രളയം ബാധിക്കുക അരുണാചല്‍ പ്രദേശിനെയാണ്.
അരുണാചല്‍ പ്രദേശിനെ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ്പ ലഭിച്ചതായി എംപി നിനോങ് എറിയാങ് അറിയിച്ചു. 150 വര്‍ഷത്തിനിടെ ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഇത്രയധികം ഉയരുന്നത് ഇതാദ്യം. സംസ്ഥാന ഭരണകൂടം മുന്‍കരുതലുകള്‍ എടുത്തു തുടങ്ങിയിട്ടുണ്ട്.