ചാത്തന്നൂർ :തിരുവോണദിനത്തിൽ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാന്പിൽ വിവരശേഖരണത്തിന് എത്തിയ ഉദ്യോഗസ്ഥനെ മർദിച്ച ജനപ്രതിനിധികളടക്കം ഉള്ളവർക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപിയും മുൻ എംപി പീതാംബരകുറുപ്പും ആവശ്യപ്പെട്ടു.
മർദ്ദനമേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പുലിയൂർ പഞ്ചായത്ത് ഹെഡ് ക്ലർക്ക് തിരുവനന്തപുരം നാവായിക്കുളം സ്വദേശി പ്രമോദിനെ(33) സന്ദർശിച്ച ശേഷമാണ് അവർ ഇൗ അവശ്യം ഉന്നയിച്ചത്.ദുരിതാശ്വാസ ക്യാമ്പുകൾ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങൾ എന്നും അവർ ആരോപിച്ചു.
ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് തുരുത്തിന്മേൽ എസ്എൻയുപിസ്കൂളിലെ അംഗങ്ങളുടെ എണ്ണം ,ഭക്ഷണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ തഹസീൽദാരുടെ നിർദേശപ്രകാരം വനിതാഉദ്യോഗസ്ഥർക്കൊപ്പം പോയപ്പോഴാണ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിവേകുമായി വാക്ക് തർക്കവുംഅടിപിടിയും ഉണ്ടായത്.
തുടർന്ന് ഇരു കൂട്ടരും പോലീസിൽ പരാതി നല്കിയിരുന്നു.സജിഗത്തിൽ സജീവ് ,ബിജു പാരിപ്പള്ളി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.