എംഎൽഎമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും കാനവും

തിരുവനന്തപുരം: പ്രളയക്കെടുതി ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചെങ്ങന്നൂര്‍, റാന്നി എംഎൽഎമാരെ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ ന്യായീകരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എല്ലാ അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ഇതേപ്പറ്റി ഒന്നു പറയാനില്ലെന്നും കാനം വ്യക്തമാക്കി.അതേസമയം, രണ്ടു സാമാജികര്‍ക്ക് അവസരം ലഭിക്കാതിരുന്നതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ചർച്ചയിൽ റാന്നി എംഎൽഎ രാജു എബ്രഹാമിനെയും, ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെയും ഒഴിവാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.

Related posts