തലശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിരിലെ ഇളന്തോട്ടത്തില്‍ മനോജിന്റെ അഞ്ചാം ബലിദാന്‍ ദിനാചരണം നാളെ കതിരൂരില്‍ നടക്കും. ഇതോടനുബന്ധിച്ച് കനത്ത സരുക്ഷ സംവിധാനങ്ങളാണ് ഈ മേഖലയില്‍ പോലീസ് ഒരുക്കിയിട്ടുള്ളത്.
പ്രദേശത്ത് രണ്ട് പ്ലാറ്റൂണ്‍ സായുധ സേനയെ വിന്യസിക്കുമെന്നും മൊബൈല്‍ പട്രോളിഗും പിക്കറ്റ് പോസ്റ്റുകളും ഏര്‍പ്പെടുത്തുമെന്നും എഎസ്പി ചൈത്ര തെരേസ ജോണ്‍ രാഷ്ട്രദീപികയോട് പറഞ്ഞു.