ജീവന്‍ മാത്രം കൈമുതലായിട്ടുള്ള അഭയാര്‍ത്ഥികള്‍ തന്നെ കണ്ടപ്പോള്‍ എല്ലാം മറന്ന് ചിരിച്ചു! സീരിയലിനെയും തന്റെ കഥാപാത്രത്തെയും ട്രോളുന്നവരോട് നടി ഗായത്രി പറയുന്നു

ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരസ്പരം എന്ന സീരിയല്‍ അവസാനിച്ചതോടെ, ഈ സീരിയല്‍ പെട്ടെന്ന് അവസാനിപ്പിച്ചത് ശരിയായില്ലെന്ന് ആരാധകരും ഇപ്പോഴെങ്കിലും അവസാനിപ്പിച്ചത് വളരെ നല്ല കാര്യമെന്ന് വിമര്‍ശകരും അഭിപ്രായമുന്നയിച്ചുകൊണ്ട് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.

സീരിയലിന്റെ ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും ഇറങ്ങുന്നുണ്ട്. ഇത്രയും കോമഡി നിറഞ്ഞ ക്ലൈമാക്‌സ് കണ്ടിട്ടേയില്ലെന്നാണ് ഒട്ടുമിക്ക ആളുകളും അഭിപ്രായമുന്നയിക്കുന്നതും.

പരസ്പരത്തിനെയും ദീപ്തി ഐ പി എസ് എന്ന കഥാപാത്രത്തെയും ട്രോളി ധാരാളമാളുകളാണ് പോസ്റ്റുകള്‍ ഇടുന്നത്. ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി സീരിയലിലെ നായിക ഗായത്രി അരുണ്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു.

ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി, തന്നെയും സീരിയലിനെയും പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്നാണ് നടി പറയുന്നത്.

ഇത്തരം നെഗറ്റീവ് കമന്റുകളെ എല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് സീരിയല്‍ സ്വന്തമാക്കിയത് എന്നും ഗായത്രി അഭിപ്രായപ്പെട്ടു. ദീപ്തി എന്ന കഥാപത്രത്തിനെ കേരളക്കരയാകെ നെഞ്ചേറ്റിയെന്നും, അതിനുദാഹരണമായി ഒരു സംഭവം ഉണ്ടായെന്നും ഗായത്രി പറഞ്ഞു.

ചേര്‍ത്തലയിലെ റിലീഫ് ക്യാമ്പില്‍ ചെന്നപ്പോഴുള്ള അനുഭവമാണ് ഗായത്രി പങ്കുവെച്ചത്. എല്ലാം നഷ്ടപ്പെട്ട്, ജീവന്‍ മാത്രം കൈമുതലാക്കി അവിടെ വന്നിട്ടുള്ള അഭയാര്‍ത്ഥികള്‍ തന്നെ കണ്ടപ്പോള്‍ എല്ലാം മറന്ന് ചിരിച്ചെന്നും ലൈവിലൂടെ ഗായത്രി പറഞ്ഞു.

Related posts