പ്രതായുഷ എന്ന തന്റെ ചാരിറ്റി ഫൗണ്ടേഷന്റെ ധനസമാഹരണത്തിനു വേണ്ടി നഗരത്തിൽ പച്ചക്കറി വിറ്റ് നടി സാമന്ത. തിരുവള്ളിക്കേനി ക്ഷേത്രത്തിനു സമീപമുള്ള ജാം ബസാർ മാർക്കറ്റിലായിരുന്നു താരം പച്ചക്കറി വിറ്റത്.
സിനിമകളിൽ മാത്രം കാണാൻ സാധിച്ചിരുന്ന തങ്ങളുടെ പ്രിയതാരത്തെ നേരിൽ കാണുവാനായി ധാരാളമാളുകൾ ഇവിടെ തടിച്ചുകൂടിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സാ സഹായം ഏർപ്പെടുത്തുവാനായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രതായുഷ ഫൗണ്ടേഷൻ. 2014രാണ് സാമന്ത പ്രതായുഷ ആരംഭിച്ചത്.