കാൽ പാദങ്ങൾ 180 ഡിഗ്രി പിന്നിലേക്കു തിരിച്ച് വാർത്തകളിൽ ഇടം നേടുകയാണ് മിഷിഗണ്‍ സ്വദേശിയായ മോസെസ് ലാൻഹം. അസാധാരണമായ കഴിവുള്ള ഈ അമ്പത്തിയേഴുകാരനെ സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്നത് മിസ്റ്റർ പ്ലാസ്റ്റിക്ക് എന്നാണ്.
പതിനാല് വയസുള്ളപ്പോൾ ജിമ്മിൽ വച്ച് ഒരു കയറിൽ പിടിച്ചു കയറുകയായിരുന്ന മോസെസ്, പിടുത്തം നഷ്ടമായി തറയിൽ വീണു. ഈ വീഴ്ച്ച മുതലാണ് അദ്ദേഹത്തിന് ഈ അസാധാരണമായ കഴിവ് ലഭിച്ചത്.
സാധാരണ അവസ്ഥയിൽ മുമ്പോട്ട് ഇരിക്കുന്ന കാൽപാദം അതേ പോലെ പിന്നിലേക്ക് അദ്ദേഹം തിരിക്കുമ്പോൾ കാണുന്നവരിൽ ഞെട്ടലുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇപ്രകാരം ചെയ്യുമ്പോൾ യാതൊരു വിധത്തിലുമുള്ള വേദനയും എനിക്ക് അനുഭവപ്പെടാറില്ലെന്നാണ് മോസെസ് പറയുന്നത്.
കാൽപ്പാദങ്ങൾ തിരിച്ച് എല്ലാവരെയും ഞെട്ടിക്കുന്നതാണ് മോസെസിന്റെ വിനോദം. രണ്ട് ലോക റിക്കാർഡുകളാണ് മോസെസ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ നിലവിൽ പിന്നിലേക്ക് ഏറ്റവും അധികം വേഗത്തിൽ നടക്കുന്നയാൾ എന്ന റിക്കാർഡ് മാത്രമേ മോസെസിന് സ്വന്തമായുള്ളു.