അ​തി​ബു​ദ്ധി ആ​പ​ത്താ​യി; കാ​മു​കി​യെ പ​റ്റി​ക്കാ​ൻ നോ​ക്കി​യ​യാ​ൾ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

പ്ര​ണ​യി​നി​ക്ക് കാ​മു​കന്മാ​ർ വി​ശേ​ഷ​പ്പെ​ട്ട പ​ല സ​മ്മാ​ന​ങ്ങ​ളും ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു സ​മ്മാ​നം ന​ൽ​കു​വാ​നൊ​രു​ങ്ങി എ​ട്ടി​ന്‍റെ പ​ണി ല​ഭി​ച്ച​യാ​ളു​ടെ ക​ഥ​യാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ചൈ​ന​യി​ലെ ചെ​ങ്ക്ഡു സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്കാ​ണ് ഈ ​അ​മ​ളി പ​റ്റി​യ​ത്.

വി​ല​കൂ​ടി​യ ഒ​രു പു​തി​യ കാ​ർ വാ​ങ്ങി ന​ൽ​കാ​മെ​ന്നാ​ണ് ഇ​യാ​ൾ കാ​മു​കി​ക്ക് വാ​ക്കു ന​ൽ​കി​യ​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യ്യി​ൽ ഇ​തി​നു​ള്ള പ​ണം മു​ഴു​വ​നും ഇ​ല്ലാ​യി​രു​ന്നു. ഇ​തി​നാ​യി അ​ദ്ദേ​ഹം ഒ​രു മാ​ർ​ഗ​വും മ​ന​സി​ൽ ക​ണ്ടി​രു​ന്നു.

കാ​മു​കി​ക്ക് വാ​ക്ക് ന​ൽ​കി​യ ദി​വ​സം അ​ദ്ദേ​ഹം അ​വ​രെ​യും ര​ണ്ട് സ​ഹോ​ദ​ര​ൻ​മാ​രെ​യും കൂ​ട്ടി കാ​ർ ഷോ​റൂ​മി​ലെ​ത്തി. ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം കാ​മു​കി​യോ​ട് പ​റ​ഞ്ഞു. പ​ണം പൂ​ർ​ണ​മാ​യും എ​ന്‍റെ കൈ​വ​ശ​മി​ല്ല. നി​ങ്ങ​ൾ അ​ൽ​പ്പ സ​മ​യം കാ​ത്ത് ഇ​രി​ക്കു ഞാ​ൻ പ​ണ​വു​മാ​യി ഉ​ട​ൻ എ​ത്താ​മെ​ന്ന്.

ഉ​ട​ൻ ത​ന്നെ ഇ​വി​ടെ നി​ന്നും പോ​യ അ​ദ്ദേ​ഹം സ​മീ​പ​ത്തു​ള്ള ഒ​രു ക​ട​യി​ൽ നി​ന്നും ഒ​രു ക​ത്തി വാ​ങ്ങി. അ​തി​നു​ശേ​ഷം സ്വ​ന്തം കൈ ​അ​ദ്ദേ​ഹം മു​റി​ക്കു​ക​യും ചെ​യ്തു. എ​ന്നി​ട്ട് ഉ​ട​ൻ ത​ന്നെ കാ​മു​കി​യെ വി​ളി​ച്ചു പ​റ​ഞ്ഞു ഞാ​ൻ പ​ണ​വു​മാ​യി തി​രി​കെ വ​രു​ന്ന സ​മ​യം മോ​ഷ്ടാ​ക്ക​ൾ എ​ന്നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് പ​ണം ക​വ​ർ​ന്നു​വെ​ന്ന്. ഉ​ട​ൻ ത​ന്നെ കാ​മു​കി​യും സ​ഹോ​ദ​ര·ാ​രും ഇ​വി​ടെ എ​ത്തി. കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കൊ​ണ്ട് അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യ്യി​ൽ നി​ന്നും പ്ര​ശ്നം കൈ​വി​ട്ടു​പോ​യി.

സം​ഭ​വം ക​ണ്ട് ഭ​യ​ന്നു പോ​യ കാ​മു​കി ഉ​ട​ൻ ത​ന്നെ കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തെ പെ​ട്ട​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് അ​സ്വ​ഭാ​വി​ക​ത തോ​ന്നി അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്തു. അ​പ്പോ​ഴാ​ണ് കാ​ര്യ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ ബോ​ധ്യ​മാ​യ​ത്. അ​ദ്ദേ​ഹം ന​ട​ന്ന​തെ​ല്ലാം പോ​ലീ​സി​നോ​ട് തു​റ​ന്നു പ​റ​ഞ്ഞു.

അ​ദ്ദേ​ഹം ബോ​ധ​പൂ​ർ​വം ന​ട​ത്തി​യ നാ​ട​ക​മാ​ണെ​ന്ന് പൂ​ർ​ണ​മാ​യി ബോ​ധ്യ​പ്പെ​ട്ട പോ​ലീ​സ് അ​ഞ്ഞൂ​റ് യു​വാ​ൻ ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ഈ​ടാ​ക്കു​ക​യും പ​ത്ത് ദി​വ​സ​ത്തെ ജ​യി​ൽ ശി​ക്ഷ വി​ധി​ക്കു​ക​യും ചെ​യ്തു. എ​ല്ലാം ക​ള്ള​ത്ത​ര​മാ​ണെ​ന്നു മ​ന​സി​ലാ​യ കാ​മു​കി അ​ദ്ദേ​ഹ​ത്തെ ഉ​പേ​ക്ഷി​ച്ചു​വോ എ​ന്ന് വ്യ​ക്ത​മ​ല്ല.

Related posts