തെന്മല: ഫോണിൽ വിളിച്ച് സ്ഥിരമായി ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി സിപിഎം നേതാവിനെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ .
സിപിഎം തെന്മല ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെയാണ് വീട്ടമ്മ തെന്മല പോലീസിൽ പരാതി നൽകിയത്. ഫോണിൽ ശല്യപ്പെടുത്തൽ സ്ഥിരമായതോടെ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. ഭർത്താവ് നേരിൽ വിവരം പറഞ്ഞിട്ടും ശല്യപ്പെടുത്തൽ തുടർന്നതോടെ പ്രശ്ന പരിഹാരത്തിനായി വിവരം സിപിഎം നേതാക്കളെ അറിയിച്ചു.
നേതൃത്വം വിളിച്ച് താക്കീത് നൽകിയതോടെ ഫോണിൽ വിളിച്ച് അസഭ്യവർഷവും മറ്റും തുടങ്ങിയതോടെയാണ് നിവൃത്തിയില്ലാതെ ഒടുവിൽ പോലീസിൽ പരാതി നൽകിയത്.