കൊടകര: മറ്റത്തൂർ പടിഞ്ഞാറ്റുമുറിയിൽ വീടുകൾക്കു സമീപമുള്ള പൊട്ടക്കിണറ്റിനടുത്ത് മുതലയെകണ്ടതായി അഭ്യൂഹം പരന്നത് നാട്ടുക ാരിൽ ഭീതി പരത്തി. മറ്റത്തൂർ പടിഞ്ഞാറ്റുമുറിയിൽ കുറുമാലിപുഴയോരത്തുള്ള ഉപയോഗശൂന്യമായ കിണറിനു സമീപമാണ് പ്രദേശവാസിയായ സ്ത്രീ മുതലയെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്.
വനപാലകരെ വിവരമറിയച്ചതിനെ തുടർന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.എസ്. ഷൈലനും സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പ്രളയത്തെ തുടർന്ന് മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്ന കിണറ്റിൽ പരിശോധന നടത്താൻ കഴിഞ്ഞില്ല. മറ്റത്തൂരിനു സമീപമുള്ള ആറ്റപ്പിള്ളി കടവിനടുത്തുള്ള പറന്പിൽ ഏതാനും മാസങ്ങൾക്ക് മുന്പ് ചീങ്കണ്ണിയുടേതെന്ന് സംശയിക്കുന്ന മുട്ടകൾ കണ്ടെത്തിയിരുന്നു.