തിരുവനന്തപുരം: ജീവനക്കാരുടെ കുറവു മൂലവും ഗതാഗത ക്രമീകരണത്തിനുമായി റെയിൽവേ ട്രയിൻ സർവീസുകൾ റദ്ദാക്കുന്നു. ഇന്ന് തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ ട്രെയിനുകൾ പൂർണമായും രണ്ട് പാസഞ്ചറുകൾ ഭാഗികമായും സർവീസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
ട്രെയിൻ നന്പർ 56043 ഗുരുവായൂർ-തൃശൂർ, ട്രെയിൻ നന്പർ 56044 തൃശൂർ-ഗുരുവായൂർ, ട്രെയിൻ നന്പർ 56333 പുനലൂർ-കൊല്ലം, ട്രെയിൻ നന്പർ 56334 കൊല്ലം-പുനലൂർ, ട്രെയിൻ നന്പർ 56365 ഗുരുവായൂർ-പുനലൂർ, ട്രെയിൻ നന്പർ 56366 പുനലൂർ-ഗുരുവായൂർ, ട്രെയിൻ നന്പർ 56373 ഗുരുവായൂർ-തൃശൂർ, ട്രെയിൻ നന്പർ 56374 തൃശൂർ-ഗുരുവായൂർ, ട്രെയിൻ നന്പർ 56387 എറണാകുളം-കായംകുളം (കോട്ടയം വഴി), ട്രെയിൻ നന്പർ 56388 കായംകുളം- എറണാകുളം (കോട്ടയം വഴി) എന്നീ പാസഞ്ചറുകളാണ് പൂർണമായി റദ്ദാക്കിയത്.
ട്രെയിൻ നന്പർ 56663 തൃശൂർ-കോഴിക്കോട് പാസഞ്ചറും ട്രെയിൻ നന്പർ 56664 കോഴിക്കോട്- തൃശൂർ പാസഞ്ചറും ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.