ആറുലക്ഷം മുടക്കി നിർമിച്ച ഇ ​ടോ​യ്‌ലറ്റ് തു​രുമ്പുപിടിച്ചു നശിക്കുന്നു; വിവിധ കാരണങ്ങൾ പറഞ്ഞ്  പ്ര​വ​ർ​ത്തി​പ്പിക്കാ​ൻ ന​ട​പ​ടി​യെടുക്കാതെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്

കാ​യം​കു​ളം : ക​റ്റാ​നം ജം​ഗ്ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ മൂ​ന്നു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ഇ- ​ടോ​യ്ല​റ്റ്് തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടും പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. നി​ർ​മ​ൽ പു​ര​സ്കാ​ര​മാ​യി ല​ഭി​ച്ച തു​ക​യി​ൽ​നി​ന്ന് ആ​റു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ഇ​ടോ​യ്ല​റ്റ് സ്ഥാ​പി​ച്ച​ത്.

ടോ​യ്ല​റ്റ് നി​ർ​മാ​ണം ന​ട​ത്തി​യ​ത് കെ​ൽ​ട്രോ​ണാ​ണ്, ഇ- ​ടോ​യ്ല​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നും മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന​തി​നു​മു​ള്ള ടാ​ങ്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​നം വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഇ-​ടോ​യ്ല​റ്റ് സ്ഥാ​പി​ച്ച​തി​ന് സ​മീ​പം ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ടെ​ലി​ഫോ​ണു​ക​ളു​ടേ​ത​ട​ക്കം നി​ര​വ​ധി കേ​ബി​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​ത് ടാ​ങ്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ ത​ട​സ​വു​മാ​ണ്.

കെ.​പി.​റോ​ഡി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് ക​റ്റാ​നം ജം​ഗ്ഷ​ൻ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ദി​നം പ്ര​തി വ​ന്നു​പോ​കു​ന്ന ഇ​വി​ടെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ വെ​റും നോ​ക്കു കു​ത്തി​യാ​യി മാ​റി​യ ഇ- ​ടോ​യ്ല​റ്റ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും മ​റ്റും പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ,

Related posts