പാലക്കാട് : കാട്ടാന ആക്രണം പ്രതിരോധിക്കാൻ റബ്ബർ ബുള്ളറ്റിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഫോറസ്റ്റ് ടെറിറ്ററി ചീഫ് കണസർവേറ്ററുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം കൈകൊള്ളാൻ പാലക്കാട് ഡി.എഫ്.ഒയ്ക്ക്് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ സഹായ-സഹകരണങ്ങൾ ഉണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
വനംമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ റബർ ബുള്ളറ്റിൻ ഉപയോഗപ്പെടുത്താമെന്ന തീരുമാനം വനംവകുപ്പ് നടപ്പാക്കേണ്ടതുണ്ടെന്ന് യോഗം നിർദ്ദേശിച്ചു. വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ പേഴ്്സനൽ അസിസ്റ്റന്റ് എൻ.അനിൽ കുമാർ മലന്പുഴ മണ്ഡലത്തിൽ ഈയിടെ ഏഴ് മരണം കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായതായി യോഗത്തിൽ അറിയിച്ചു.
കൂടാതെ ആറങ്ങോട്ട് കുളന്പിൽ ഇപ്പോഴും ആറ് കാട്ടാനകൾ നിലകൊള്ളുന്നുണ്ട്. പുറമെ പുതുശ്ശേരി, ധോണി, മുണ്ടൂർ എന്നിവിടങ്ങളിലാണ് പ്രശ്നം രൂക്ഷമായി തുടരുന്നുണ്ട്. പ്രതിരോധത്തിന് റബ്ബർ ബുള്ളറ്റിൻ ഉപയോഗിക്കുന്നതിന് പുറമെ പ്രദേശവാസികളുടെ സഹകരണവും ഉറപ്പാക്കണമെന്ന് കെ.കൃഷ്്ണൻ കുട്ടി, കെ.വി വിജയദാസ് എം.എൽ.എമാർ വ്യക്തമാക്കി.
പട്ടാന്പി ഭാഗത്ത് ഉൾപ്പെടെ നടക്കുന്ന അനധികൃത മണലെടുപ്പ് രൂക്ഷമാകുന്ന സാഹചര്യം തടയാൻ പൊലീസ്, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വില്ലേജ് തല സമിതി രൂപീകരിച്ച് നിരീക്ഷിക്കുമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ വ്യക്തമാക്കി.