കരുനാഗപ്പള്ളി: പ്രളയ ബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് പോകാൻതയാറെടുക്കുന്നതിനിടെ വള്ളം തലയിലിടിച്ച് ഗുരുതരമായ പരിക്കേറ്റ ഓച്ചിറ അഴീക്കൽ സ്വദേശി ചികിത്സാ സഹായത്തിനായി സുമനസുകളുടെകാരുണ്യം തേടുന്നു.
അഴീക്കൽ കൊച്ചുപറന്പിൽ ഹിരണാണ് ചികിത്സയിൽ കഴിയുന്നത്. ഓച്ചിറ അഴീക്കലിൽ നിന്നും വള്ളം ഉയർത്തി ലോറിയിൽ കയറ്റുന്നതിനിടെ വള്ളം ദിശമാറി ഈ യുവാവിന്റെ തലയിൽ ഇടിയ്ക്കുകയായിരുന്നു.ബോധരഹിതനായി വീണ ഹിരണിനെ സുഹ്യത്തുക്കൾ ഉടൻ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽകോളേജിലും എത്തിച്ചു.
തലയ്ക്ക് ഏറ്റ ക്ഷതം കാരണം കഴുത്തിന്മുകളിലേയ്ക്ക് ഇപ്പോൾ ചലിപ്പിക്കാൻ കഴിയുന്നില്ല. വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. തുടർ ചികിത്സയ്ക്കും നിത്യചിലവിനുമായി സുമനസുകളുടെസഹായം തേടുകയാണ് ഹിരണ്‍.പ്രദേശവാസികളുടെ സഹായം കൊണ്ടാണ് നിത്യചിലവുകൾ നടക്കുന്നത്.
ഭാര്യ നീതുവും അനുപമ (7) അനാമിക (4)എന്ന ീരണ്ടു പെണ്‍കുട്ടികളുമടക്കമുള്ള കുടുംബത്തിന്റെ ഏകആശ്രയം ഹിരണാണ്് .ടിൻ ഷീറ്റടിച്ച വാടക വീട്ടിലാണ് ഈ ചെറുപ്പക്കാരനും കുടുംബവും കഴിയുന്നത്.എം പിയും എം എൽ എ ഉൾപ്പെടയുള്ള ജനപ്രതിനിധികൾഎത്തിയെങ്കിലും സഹായങ്ങൾ ഒന്നും ഇതുവരെ ഇവരെതേടി എത്തിയില്ല.
സുമനസുകൾ കനിഞ്ഞാൽ ഇദ്ദേഹത്തിന് ജീവിതത്തിലേയ്ക്ക് മടങ്ങി വരാനാകും. ഫോണ്‍:90 61 71 57 57 .