യുഎസ് ഓപ്പണ്‍: സെറീന വില്യംസ് ക്വാർട്ടറിൽ

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസിൽ നാട്ടുകാരിയായ സെറീന വില്യംസ് ക്വാർട്ടർ ഫൈനലിൽ കടന്നു. സിമോണ ഹാലപ്പിനെ അട്ടിമറിച്ചുവന്ന എസ്റ്റോണിയൻ താരം കിയ കനേപിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണ് സെറീന അവസാന പതിനാറിൽ സ്ഥാനം പിടിച്ചത്.

ആദ്യ സെറ്റിൽ ഒരു ഗെയിം പോലും വഴങ്ങാതെ എതിരാളിയെ നിഷ്പ്രഭമാക്കിയ സെറീനയ്ക്ക് പക്ഷേ, രണ്ടാം സെറ്റിൽ കടുത്ത വെല്ലുവിളി നേരിട്ടു. ശക്തമായി തിരിച്ചടിച്ച കനേപി രണ്ടാം സെറ്റ് സ്വമാക്കിയതോടെയാണ് മത്സരം മൂന്നാം സെറ്റിലേക്ക് കടന്നത്.

എന്നാൽ രണ്ടാം സെറ്റിലെ മികവ് എസ്റ്റോണിയൻ താരത്തിന് തുടരാൻ കഴിയാതെ വന്നതോടെ സെറീനയോട് അടിയറവ് പറയുകയായിരുന്നു. 18 എയ്സുകളാണ് മത്സരത്തിൽ സെറീന പായിച്ചത്. സ്കോർ 6-0, 4-6, 6-3.

Related posts