സൂറിച്ച്: ഫിഫയുടെ മികച്ച ഫുട്ബോളർക്കുള്ള ഷോർട്ട് ലിസ്റ്റിൽനിന്ന് ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി പുറത്ത്. 2006നുശേഷം ആദ്യമായാണ് മെസിക്ക് അവസാന മൂന്നിൽ സ്ഥാനം ലഭിക്കാതെ പോകുന്നത്. 2008 മുതൽ മെസിയും റൊണാൾഡോയും മാറിമാറി ഫിഫയുടെ മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരം നേടിക്കൊണ്ടിരിക്കുന്നത്.
അവസാന മൂന്നിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചും ഈജിപ്തിന്റെ മുഹമ്മദ് സലായുമാണുള്ളത്. മോഡ്രിച്ചും സലയും ആദ്യമായാണ് അവസാന മൂന്നിൽ ഇടംപിടിക്കുന്നത്. മോഡ്രിച്ച് റയൽ മാഡ്രിഡിലും സല ലിവർപൂളിലുമാണ് ക്ലബ് ഫുട്ബോൾ കളിക്കുന്നത്. റയലിൽനിന്ന് ഈ വർഷം റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയിരുന്നു.
മെസിക്ക് ഡബിൾ; എട്ടടിച്ച് ബാഴ്സ
ബാഴ്സലോണ: ചരിത്രത്തില്‍ ആദ്യമായി ലാ ലിഗയിലേക്കു യോഗ്യത നേടിയ ഹ്യൂസ്കയുടെ വലയില്‍ ദയാദാക്ഷിണ്യമൊട്ടുമില്ലാതെ ബാഴ്സലോണ ഗോളടിച്ചുകൂട്ടി. ലയണല്‍ മെസി, ലൂയി സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ബാഴ്സലോണ 8-2നാണ് ഹ്യൂസ്കയെ തോല്‍പ്പിച്ചത്.
ഈ ജയത്തോടെ ലാ ലിഗയില്‍ ആദ്യ മൂന്നു മത്സരവും ജയിച്ച രണ്ടാമത്തെ ടീമായി ബാഴ്സ. റയലും ബാഴ്സയും മാത്രമാണ് ആദ്യ മൂന്നു മത്സരവും ജയിച്ച ടീമുകള്‍. ലീഗില്‍ ആദ്യമായി ബാഴ്സലോണയിലെത്തിയ ഹ്യൂസ്ക നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ചുകൊണ്ട് ആദ്യം ഗോളടിച്ചു.
മൂന്നാം മിനിറ്റില്‍ ചുകോ ഹെര്‍ണാണ്ടസാണ് സന്ദര്‍ശകരെ മുന്നിലെത്തിച്ചത്. ഹ്യൂസ്കയുടെ ലീഡ് 16-ാം മിനിറ്റില്‍ മെസി തകര്‍ത്തു. ഹൊര്‍ഹെ പൗളിഡോയുടെ സെല്‍ഫ് ഗോള്‍ ബാഴ്സയ്ക്ക് ലീഡ് നല്കി. 39-ാം മിനിറ്റില്‍ സുവാരസിന്റെ ഗോള്‍
ബാഴ്സയുടെ ലീഡ് ഉയര്‍ത്തി. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സേവനം ഗോള്‍ നിര്‍ണയിക്കാന്‍ ഉപയോഗിച്ചിരുന്നു. ലൈന്‍ റഫറി ആദ്യ ഓഫ് സൈഡ് വിളിച്ചിരുന്നു. എന്നാല്‍ വിഎആറിലൂടെ ഗോള്‍ അനുവദിച്ചു. ഇടവേളയ്ക്കു പിരിയും മുമ്പ് അലക്സ് ഗാലര്‍ (42-ാം മിനിറ്റ്) ബാഴ്സയുടെ ലീഡ് കുറച്ചു.
ഇടവേളയ്ക്കുശേഷം ഹ്യൂസ്കയുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് 13 മിനിറ്റിനിടെ മൂന്നു ഗോളുകള്‍ വന്നു. ഒസാമെന് ഡെംബലെ (48), ഇവാന് റാക്കിട്ടിച്ച് (52) എന്നിവരും 61-ാം മിനിറ്റില്‍ മെസിയുടെ ഗോളും ഹ്യൂസ്കയുടെ വലയില്‍ വീണു. ജോര്‍ഡി ആല്‍ബയുടെ മികച്ചൊരു പ്രകടനത്തിലൂടെ ബാഴ്സ ഏഴാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ സുവാരസ് ബാഴ്സയ്ക്ക് എട്ടാം ഗോള്‍ നല്കി.
ഹാട്രിക് നേടാനുള്ള അവസരം വേണ്ടെന്നു വച്ച മെസി സ്പോട് കിക്ക് എടുക്കാന്‍ സുവാരസിന് അവസരം നല്‍കുകയായിരുന്നു. ലാ ലിഗയില്‍ സ്വന്തം ഗ്രൗണ്ടില്‍ 2011നുശേഷം ബാഴ്സ എട്ട് ഗോള്‍ നേടുന്നത് ആദ്യമായാണ്.