ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ചാക്കോച്ചനെ ഫോളോ ചെയ്യുന്നുണ്ട്, ചമ്മല്‍ കാരണമാണ് ഇതുവരെ മിണ്ടാതിരുന്നത്, ഇനി പിണക്കം മാറ്റണം, ഒരു സീനിന്റെ പേരില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി സാന്ദ്ര പറയുന്നു

മലയാള സിനിമയിലൂടെ വന്നെങ്കിലും സാന്ദ്രയെന്ന നടിയെ ആരാധകര്‍ അറിയുന്നത് കൂടുതലും തമിഴിലൂടെയാണ്. മലയാളത്തില്‍ ലോഹിതദാസിന്റെ കസ്തൂരിമാനിലെ ചെറിയ വില്ലത്തരം ചെയ്യുന്ന കഥാപാത്രമാണ് സാന്ദ്രയുടെ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സാജന്‍ ആലുക്കയെ പ്രണയിക്കുന്ന ഷീലാ ചാക്കോ എന്ന കഥാപാത്രമായിട്ടായിരുന്നു സന്ദ്ര വന്നത്.

അന്ന് കസ്തൂരിമാനിന്റെ സെറ്റില്‍വച്ച് താനും ചാക്കോച്ചനും തമ്മില്‍ പിണക്കം ഉണ്ടായെന്നും പിന്നീട് ഇതുവരെ മിണ്ടിയിട്ടില്ലെന്നും സാന്ദ്ര പറയുന്നു. ഞാന്‍ ആ സമയത്ത് ഭയങ്കര സെന്‍സിറ്റീവായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും വല്ലാതെ കരയും. ഒരിക്കല്‍ ചാക്കോച്ചന്‍ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാന്‍ സീനുണ്ടാക്കി. വണ്‍ പ്ലസ് വണ്‍ എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നിട്ട് ഞാന്‍ ചാക്കോച്ചനോട് മിണ്ടാതെ നടന്നു. സിനിമയുടെ വിജയാഘോഷ പരിപാടിയില്‍ കണ്ടപ്പോഴും മിണ്ടിയില്ല.

മീര ചേച്ചി നല്ല പക്വതയുള്ളയാളാണ്. എല്ലാ ലാഘവത്തോടെ കൈകാര്യം ചെയ്യും. പിന്നീട് സ്വപ്നക്കൂടിലും ഞങ്ങളെല്ലാം ഒന്നിച്ചഭിനയിച്ചു. അന്നും ജാട കാണിച്ച് ചാക്കോച്ചനോട് മിണ്ടാതെ നടന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്ത് സില്ലിയായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ചാക്കോച്ചനെ ഫോളോ ചെയ്യുന്നുണ്ട്. ചമ്മല്‍ കാരണമാണ് ഇതുവരെ മിണ്ടാതിരുന്നത്. ഇനി പിണക്കം മാറ്റണം-സാന്ദ്ര പറഞ്ഞു. ഇപ്പോള്‍ ജ്യോതിക നായികയാകുന്ന കാട്രിന്‍ മൊഴി എന്ന സിനിമയിലൂടെ മറ്റൊരു പ്രധാന കഥാപാത്രവുമായി സാന്ദ്ര എത്തുകയാണ്.

Related posts