തൃശൂർ: പ്രളയബാധിതർക്ക് കൈത്താങ്ങാവാനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്പന ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. ലോട്ടറി ഏജന്റുമാരായ എസ്.എസ്. മണിയൻ, കെ. അറുമുഖം, പി.വി. പ്രദീപ് എന്നിവർ മന്ത്രിയിൽ നിന്ന് ടിക്കറ്റുകൾ ഏറ്റുവാങ്ങി.
250 രൂപയാണ് ടിക്കറ്റ് വില. 90 പേർക്ക് ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും ഒരു ലക്ഷത്തി 800 പേർക്ക് രണ്ടാം സമ്മാനമായ 5000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറി ടിക്കറ്റ് വില്പനക്കെത്തുക. നവകേരള ലോട്ടറിയിലൂടെ 200 കോടി രൂപയെങ്കിലും സമാഹരിക്കാൻ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോട്ടറി ഏജൻസികളും വില്പനക്കാരും ഇതൊരു ഉത്തരവാദിത്തമായി കരുതണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡോ. രേണുരാജ്, കൗണ്‍സിലർ എ. പ്രസാദ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്. ഗോപി തുടങ്ങിയവർ പങ്കെടുത്തു.