എറവ്: നാലുകാലുള്ള കോഴിക്കുഞ്ഞ് പിറന്നത് കൗതുകമായി. എറവ് ടി.എഫ്.എം സ്ക്കൂളിന് സമീപം കളത്തിൽ പരമേശ്വരന്റെ വീട്ടിലെ കോഴിക്കുഞ്ഞിനാണ് നാലുകാൽ.നാടൻ കോഴി രണ്ടാം തവണ അടയിരുന്നപ്പോൾ വിരിഞ്ഞ 10 കോഴി കുഞ്ഞുങ്ങൾ ഇന്നലെ പുറത്തിറങ്ങി.
എന്നാൽ അടയിരുന്നിടത്ത് ഒരു കോഴിക്കുഞ്ഞ് മാത്രം അവിടെ തന്നെയിരുന്നു. ഇന്ന് രാവിലെ പരമേശ്വരൻ ഈ കോഴിക്കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് നാല് കാൽ ശ്രദ്ധയിൽപ്പെട്ടത്. അപൂർവ്വമായി മാത്രം കണ്ട് വരുന്ന വൈകല്യമാണിതെന്ന് എറവ് മൃഗാശുപത്രി ഡോ.ഗോപികൃഷ്ണൻ പറഞ്ഞു. കൂടുതലുള്ള രണ്ട് കാലുകൾ ഉപയോഗിച്ച് നടക്കാനാവില്ല. മറ്റ് രണ്ട് കാലുകൾ കൊണ്ട് സാധാരണ രീതിയിൽ നടക്കാനാകും.