ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ  അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് മോ​ചി​പ്പി​ച്ചു;പത്തുപേർക്കെതിരേ പോലീസ് കേസ്

കേ​ള​കം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ബ​ല​മാ​യി മോ​ചി​പ്പി​ച്ചു. ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജോ​യ​ൽ ജോ​ബി​നെ​യാ​ണ് നേ​താ​ക്ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ കേ​ള​കം സ്റ്റേ​ഷ​നി​ലെ​ത്തി മോ​ചി​പ്പി​ച്ച​ത്.

അ​ന്പാ​യ​ത്തോ​ട് ക്ഷീ​ര​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പു​ദി​വ​സം കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​മ​ൻ ഇ​ട​മ​ന​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​ണ് ജോ​യ​ൽ ജോ​ബ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​യ രാ​മ​ൻ ഇ​ട​മ​ന​യെ ജോ​യ​ൽ ജോ​ബ് അ​ട​ക്ക​മു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കൈ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്നു​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ചു​ങ്ക​ക്കു​ന്നി​ലു​ള്ള വീ​ടു വ​ള​ഞ്ഞാ​ണ് ജോ​യ​ലി​നെ കേ​ള​കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ ഡി​വൈ​എ​ഫ്‍്ഐ നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ​ത്തി ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 10 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts