രൂപ തകരുന്നു; ക്രൂഡ് കുതിക്കുന്നു

മും​​​ബൈ: രൂ​​​പ​​​യും ഓ​​​ഹ​​​രി​​​യും താ​​​ഴോ​​​ട്ടു​​​ത​​​ന്നെ. ഡോ​​​ള​​​റി​​​ന്‍റെ വി​​​ല 71.58 രൂ​​​പ​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ മാ​​​ത്രം ഡോ​​​ള​​​റി​​​ന്‍റെ നി​​​ര​​​ക്ക് 37 പൈ​​​സ​​​യാ​​​ണു വ​​​ർ​​​ധി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്ത് ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ര​​​ണ്ടു​ ശ​​​ത​​​മാ​​​നം കു​​​തി​​​ച്ചു. രാ​​​ജ്യ​​​ത്തു പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ളും വ​​​ർ​​​ധി​​​ച്ചു.

രൂ​​​പ താ​​​ഴു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ആ​​​ശ​​​ങ്ക​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സൂ​​​ചി​​​പ്പി​​​ച്ചു. ആ​​​ഗോ​​​ള പ്ര​​​വ​​​ണ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു രൂ​​​പ താ​​​ഴു​​​ന്ന​​​ത്. വാ​​​ണി​​​ജ്യ​​യു​​​ദ്ധ ഭീ​​​തി​​​യും മ​​​റ്റു​​​മാ​​​ണു പ്ര​​​ധാ​​​ന കാ​​​ര​​​ണം. താ​​​മ​​​സി​​​യാ​​​തെ രൂ​​​പ സ്ഥി​​​ര​​​ത കൈ​​​വ​​​രി​​​ക്കു​​​മെ​​​ന്ന് അ​​​വ​​​ർ പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ​​​യും പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും നി​​​ക്ഷേ​​​പ​​​ത്തി​​​നെ​​​തി​​​രാ​​​യ സെ​​​ബി സ​​​ർ​​​ക്കു​​​ല​​​ർ വി​​​ദേ​​​ശനി​​​ക്ഷേ​​​പം പി​​​ൻ​​​വ​​​ലി​​​യാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന ഭീ​​​തി ഓ​​​ഹ​​​രി ക​​​ന്പോ​​​ള​​​ത്തി​​​ൽ പ​​​ര​​​ന്നു. സ​​​ർ​​​ക്കു​​​ല​​​ർ പു​​​ന​​​രാ​​​ലോ​​​ചി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് വൈ​​​കു​​​ന്നേ​​​രം ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചാം ദി​​​വ​​​സ​​​മാ​​​ണ് ഓ​​​ഹ​​​രി സൂ​​​ചി​​​ക​​​ക​​​ൾ താ​​​ഴോ​​​ട്ടു പോ​​​യ​​​ത്. ബി​​​എ​​​സ്ഇ സെ​​​ൻ​​​സെ​​​ക്‌​​​സ് രാ​​​വി​​​ലെ 206 പോ​​​യി​​​ന്‍റ് ക​​​യ​​​റി​​​യി​​​ട്ടാ​​​ണു വൈ​​​കു​​​ന്നേ​​​രം ന​​​ഷ്‌​​​ട​​​ത്തി​​​ൽ ക്ലോ​​​സ് ചെ​​​യ്ത​​​ത്. 154.6 പോ​​​യി​​​ന്‍റ് താ​​​ണ് 38,157.92 ക്ലോ​​​സ് ചെ​​​യ്ത​​​പ്പോ​​​ൾ സൂ​​​ചി​​​ക ര​​​ണ്ടാ​​​ഴ്ച മു​​​ന്പ​​​ത്തെ നി​​​ല​​​യി​​​ലാ​​​യി. നി​​​ഫ്റ്റി 62.05 പോ​​​യി​​​ന്‍റ് (0.54 ശ​​​ത​​​മാ​​​നം) താ​​​ണ് 11,520.3ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റ​​​വും ഓ​​​ഹ​​​രി​​​ക​​​ളെ താ​​​ഴ്ത്തി.

ഇ​​​റാ​​​ന്‍റെ എ​​​ണ്ണ​​​ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​യാ​​​ൻ അ​​​മേ​​​രി​​​ക്ക പ​​​ല ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന ഭീ​​​തി ഇ​​​ന്ന​​​ലെ ലോ​​​ക​​​വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് വി​​​ല വീ​​​പ്പ​​​യ്ക്ക് 79 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​ച്ചു. 80 ഡോ​​​ള​​​ർ ക​​​ട​​​ക്കാ​​​ൻ വ​​​ലി​​​യ താ​​​മ​​​സ​​​മി​​​ല്ലെ​​​ന്നാ​​​ണു വി​​​പ​​​ണി​​​യു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. 1.56 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​ന്ന​​​ലെ ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് ഓ​​​യി​​​ലി​​​നു ക​​​യ​​​റി​​​യ​​​ത്. 78.15 ഡോ​​​ള​​​റി​​​ൽ​​നി​​​ന്ന് 79.37 ഡോ​​​ള​​​റി​​​ലേ​​​ക്ക്.

ര​​​ണ്ടാ​​​ഴ്ച​​​കൊ​​​ണ്ടു ക്രൂ​​​ഡ് വി​​​ല ഏ​​​ഴു ഡോ​​​ള​​​റാ​​​ണു ക​​​യ​​​റി​​​യ​​​ത്. പ​​​ത്തു ശ​​​ത​​​മാ​​​ന​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള ഈ ​​​വി​​​ല​​​ക്ക​​​യ​​​റ്റം ഒ​​​രു മാ​​​സം മു​​​ന്പ് ആ​​​രും പ്ര​​​തീ​​​ക്ഷി​​​ച്ച​​​തേ ഇ​​​ല്ല.

ഇ​​​ന്ത്യ​​​ക്കു ക്രൂ​​​ഡ് ക​​​യ​​​റ്റ​​​വും രൂ​​​പ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും ഇ​​​ര​​​ട്ട​​​പ്ര​​​ഹ​​​ര​​​മാ​​​ണ്. ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് കൂ​​​ടും. അ​​​തു രാ​​​ജ്യ​​​ത്തി​​​ന്‍റെ ക​​​ടം അ​​​ല്ലാ​​​തു​​​ള്ള വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ ബാ​​​ക്കി​​​പ​​​ത്ര​​​മാ​​​യ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി വ​​​ർ​​​ധി​​​പ്പി​​​ക്കും. ഈ ​​​ക​​​മ്മി നി​​​ക​​​ത്താ​​​ൻ വാ​​​യ്പ എ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രും. ക​​​മ്മി കൂ​​​ടി​​​യാ​​​ൽ വി​​​ദേ​​​ശനി​​​ക്ഷേ​​​പ​​​വും കു​​​റ​​​ഞ്ഞെ​​​ന്നു വ​​​രും.

മ​​​റ്റു വി​​​ക​​​സ്വ​​​ര രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ക​​​റ​​​ൻ​​​സി​​​ക​​​ളും താ​​​ഴോ​​​ട്ടു പോ​​​കു​​​ന്നു​​​ണ്ട് എ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ത്യ​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഉ​​​ട​​​ക്കിനി​​​ൽ​​​ക്കു​​​ന്ന തു​​​ർ​​​ക്കി​​​യു​​​ടെ ലീ​​​ര, സാ​​​ന്പ​​​ത്തി​​​ക കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​യ അ​​​ർ​​​ജ​​​ന്‍റീ​​​ന, ഭ​​​ര​​​ണ​​​ത​​​ല​​​ത്തി​​​ലെ കോ​​​ളി​​​ള​​​ക്ക​​​ത്തി​​​ൽ​​​പ്പെ​​​ട്ട ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക എ​​​ന്നി​​​വ​​​യു​​​ടെ ക​​​റ​​​ൻ​​​സി​​​ക​​​ൾ മാ​​​ത്ര​​​മേ ഇ​​​ന്ത്യ​​​യു​​​ടെ രൂ​​​പ​​​യേ​​​ക്കാ​​​ൾ താ​​​ഴ്ച കാ​​​ണി​​​ച്ചി​​​ട്ടു​​​ള്ളൂ.

ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നെ അ​​​പേ​​​ക്ഷി​​​ച്ചു ഡോ​​​ള​​​റി​​​ന് 12.4 ശ​​​ത​​​മാ​​​നം നേ​​​ട്ട​​​മാ​​​ണ് ഇ​​​ന്ത്യ​​​ൻ രൂ​​​പ​​​യ്ക്കെ​​​തി​​​രേ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Related posts