തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പ്രതിരോധത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.കെ. ഷൈലജ. എല്ലാ മുന്നൊരുക്കങ്ങളോടും കൂടി ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾമൂലം മരണ സംഖ്യ കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മരുന്നുകൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഇ-മാലിന്യങ്ങൾ മൂലം പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ഇതിന് പ്രത്യേക കർമ്മ പരിപാടി നടത്തുന്നുണ്ടെന്നും ഷൈലജ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച എലിപ്പനി പിടിപെട്ട് അഞ്ചു പേരാണ് സംസ്ഥാനത്ത് മരിച്ചത്. 115 പേർക്ക് ചൊവ്വാഴ്ച എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. എലിപ്പനിക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ കാണിക്കുന്നത്.