പന്തളം: പ്രളയത്തെ തുടർന്ന് പന്തളത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ തങ്ങളെ അവഹേളിച്ചതിൽ പരിഭവമൊന്നുമില്ലെന്ന് മത്സ്യത്തൊഴിലാളികൾ. ആദരിക്കൽ ചടങ്ങിലേക്ക് ക്ഷണിച്ചു വരുത്തിയിട്ട്, അവഗണിച്ചതിലുണ്ട ായ വിഷമത്തിലാണ് സദസിൽ നിന്നിറങ്ങി പോയതെന്നും ആലപ്പാട് പഞ്ചായത്തിലെ അഴീക്കലിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
കടുത്ത നിരാശയുണ്ടെ ങ്കിലും പോലീസിന്റെ സഹകരണം വലിയ ആശ്വാസമാണ് നല്കിയതെന്നും അവർ പറയുന്നു.
ചെങ്ങന്നൂർ എംഎൽഎ സജിചെറിയാന്റെ ആവശ്യ പ്രകാരം കരുനാഗപ്പള്ളി എംഎൽഎ ആർ.രാമചന്ദ്രനാണ്, 16ന് രാത്രിയിൽ തങ്ങളെ ആദ്യം വിവരമറിയിക്കുന്നത്. രാത്രി 11ഓടെ ഒപ്പം വരാൻ തയാറായ 18 പേരും ഓച്ചിറയിൽ ഒത്തുകൂടി പന്തളം വഴി ചെങ്ങന്നൂരേക്ക് പുറപ്പെടുകയായിരുന്നു.
പോലീസ് വാഹനവും ഒപ്പമുണ്ട ായിരുന്നു. തങ്ങൾ വന്ന വാഹനം പന്തളത്തെത്തിയപ്പോൾ, സ്ഥിതിഗതികൾ ഇവിടെയും ഗുരുതരമാണെന്നും സഹായിക്കണമെന്നും സിഐ ഇ.ഡി.ബിജു നിർബന്ധപൂർവം ആവശ്യപ്പെട്ടു. പന്തളത്ത് രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായ തങ്ങളെ പിന്നീട് കുളനട ടിബിയിലെത്തിച്ചു. ടിബി അധികൃതർ എതിർപ്പ് പറഞ്ഞെങ്കിലും സിഐ ഇടപെട്ട് അവിടെ താമസസൗകര്യമൊരുക്കി.
പന്തളത്തെ പോലീസുകാർ തന്നെയാണ് ലഘുഭക്ഷണം ക്രമീകരിച്ചു നല്കിയതും. വിശ്രമത്തിന് ശേഷം പന്തളത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. കുത്തൊഴുക്കായതിനാൽ ബോട്ട് ഓടിക്കുക ദുഷ്കരമായിരുന്നു. ശ്രമപ്പെട്ടാണ് പല ഭാഗങ്ങളിലുമെത്തിയത്. വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ കയറി നിന്ന് സഹായത്തിനായി വിലപിക്കുന്നവരുടെ മുഖങ്ങളായിരുന്നു എവിടെയും.
രക്ഷപ്പെടുത്തി കൊണ്ടുവരുന്നവർക്ക് നീന്തൽ വശമുണ്ട ാവില്ല. സ്ത്രീകളും കുട്ടികളും വയോധികരുമുണ്ട ായിരുന്നു കൂട്ടത്തിൽ. കുത്തൊഴുക്കിൽ പെട്ട് ബോട്ട് മറിയുകയോ മോട്ടോർ തകരാറോ സംഭവിച്ചാലുള്ള സ്ഥിതി മനസിൽ ഭീതി വിതച്ചിരുന്നു.ജീവൻ പണയം വച്ചു തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വിശ്രമമില്ലാതെ ദിവസങ്ങളോളം ജോലി ചെയ്താണ് മടങ്ങിയത്. എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനായെന്നത് വലിയ ആശ്വാസമെന്നും അവഹേളിക്കപ്പെട്ടു എന്ന വിഷമം ഇപ്പോഴില്ലെന്നും അവർ പറയുന്നു. ആദരിക്കൽ ചടങ്ങിന്റെ സദസിൽ പിണങ്ങി പുറത്തിറങ്ങിയപ്പോഴും സിഐയാണ് സ്റ്റേഷനിലേക്ക് ചെല്ലാനാവശ്യപ്പെട്ടത്.
മന്ത്രി പങ്കെടുക്കുന്ന ചടങ്ങാണെന്നും പിണങ്ങി പോകുന്നത് എല്ലാവർക്കും ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് അലങ്കോലമാവാതിരിക്കാൻ വേദിയിലേക്ക് മടങ്ങി ചെല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ, സിഐയുടെ ജീപ്പിൽ തന്നെ ഏതാനും പേരെ കയറ്റി വേദിയിലെത്തിച്ചെങ്കിലും ഈ സമയം ചടങ്ങ് തീർന്നിരുന്നു.
തുടർന്നും സിഐയും എസ്ഐ ബി.അജീഷ്കുമാറും മറ്റ് പോലീസുകാരും നല്ല സമീപനമാണ് കാട്ടിയത്. അവശ്യസാധനങ്ങളടങ്ങിയ ഓരോ കിറ്റുകൾ കൂടി ക്രമീകരിച്ചു നല്കിയാണ് പോലീസ് യാത്രയാക്കിയത്. രക്ഷാപ്രവർത്തനത്തിന് സഹായിച്ചവരിൽ പ്രദേശവാസികളായ നിരവധിയാളുകളോട് നന്ദിയുണ്ടെ ന്നും വരുംകാലങ്ങളിലും ആവശ്യമുണ്ട ായാൽ സഹായത്തിന് തങ്ങളുണ്ടെ ന്നും അവർ പറയുന്നു.