പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഉപാധികള്‍ ഇല്ലാതെ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. പ്രളയത്തില്‍ ജില്ലയിലെ ക്ഷീരവികസന-മൃഗസംരക്ഷണ മേഖലകളിലുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ധനസഹായം ലഭിക്കുന്നതിന് കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ ക്ഷീരകര്‍ഷക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നൊന്നും പരിഗണിക്കേണ്ടതില്ല. സര്‍ക്കാരിന്റെ മുന്നില്‍ ദുരിതം നേരിട്ട എല്ലാ കര്‍ഷകരും ധനസഹായത്തിന് അര്‍ഹരാണ്. നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളും മില്‍മ അധികൃതരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
ഉദ്യോഗസ്ഥര്‍ ഓരോ പഞ്ചായത്തിലും നേരിട്ടെത്തി കര്‍ഷകരുമായി സംസാരിച്ച് നഷ്ടം തിട്ടപ്പെടുത്തണം. നിലവിലുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആവലാതികള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചുവെജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.