ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ളുടെയും തൊഴിലാളികളുടെയും  സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് പത്തിന്

കൊ​ല്ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ശു​വ​ണ്ടി വ്യ​വ​സാ​യി​ക​ളും തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കേ​ര​ള ക​ശു​വ​ണ്ടി വ്യ​വ​സാ​യി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​രം ആ​രം​ഭി​ക്കു​ന്നു.ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​യ്ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ കെ.​രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തെ പു​ന​രു​ദ്ധീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തെ മൂ​ന്ന് ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​രു​നൂ​റി​ല​ധി​കം വ്യ​വ​സാ​യി​ക​ളെ​യും ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം.ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വ്യ​വ​സാ​യി​ക​ൾ പ​ല നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ​യും അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വോ​ണ ദി​വ​സം സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ പ​ട്ടി​ണി സ​മ​രം ന​ട​ത്തു​ക​യു​ണ്ടാ​യി.മു​ഖ്യ​മ​ന്ത്രി​യു​ടെ​യും എ​സ്എ​ൽ​ബി​സി​യു​ടെ​യും ആ​ർ​ബി​ഐ​യു​ടെ​യും മ​റ്റ് ബാ​ങ്കു​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​രം വ്യ​വ​സാ​യി​ക​ൾ 2018 മാ​ർ​ച്ച് 31ന് ​മു​ന്പ് ഓ​രോ യൂ​ണി​റ്റു​ക​ൾ തി​രി​ച്ച് സ​മ​ർ​പ്പി​ച്ച റി​വൈ​വ​ൽ പ്രൊ​പ്പോ​സ​ലു​ക​ൾ​ക്ക് നാ​ളി​തു​വ​രെ​യും ഒ​രു തീ​രു​മാ​ന​വും ആ​യി​ട്ടി​ല്ലെ​ന്ന് സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ങ്കു​ക​ൾ ന​ൽ​കി​യ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​നാ​യി എ​ടു​ത്ത ലോ​ണു​ക​ൾ സ​ർ​ഫൈ​സി ആ​ക്ട് പ്ര​കാ​രം വ്യ​വ​സാ​യി​ക​ളെ വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം.

എ​ൻ​പി​എ​യാ​യ അ​ക്കൗ​ണ്ടു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​യ്ക്ക് വ​രി​ക​യും തു​ട​ർ​ന്ന് വ്യ​വ​സാ​യ​ത്തി​ന്‍റെ പ​ഴ​യ ലോ​ണു​ക​ൾ ടേം ​ലോ​ണു​ക​ൾ ആ​ക്കി പു​തി​യ വ​ർ​ക്കിം​ഗ് ക്യാ​പ്പി​റ്റ​ലു​ക​ൾ പു​തി​യ പ​ലി​ശ നി​ര​ക്കു​ക​ൾ ബാ​ങ്കു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വ്യ​വ​സാ​യം കേ​ര​ള​ത്തി​ൽ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts